DCBOOKS
Malayalam News Literature Website

കാലം കാത്തുവച്ച പ്രതികാരത്തിന്റെ നാൾവഴികൾ

ശ്രീജേഷ് ടി പി എഴുതിയ നാൽവർ സംഘത്തിലെ മരണക്കണക്ക് എന്ന പുസ്തകത്തിന് ആൽബിൻ രാജ് എഴുതിയ വായനാനുഭവം  

പതിവ് ത്രില്ലറുകളിൽനിന്നും വേറിട്ട ഒരു രചനാശൈലിയാണ് നാൽവർ സംഘത്തിലെ മരണക്കണക്ക് എന്ന നോവൽ. അവസാന നിമിഷം കുറ്റവാളിയെ കണ്ടെത്തുന്ന ക്ളീഷേ ഇല്ലാതെ ഫസ്റ്റ്ഹാഫ് കഴിയുമ്പോൾത്തന്നെ പ്രതി വായനക്കാരനു മുന്നിൽ അവതരിക്കുന്നു.

എന്നാൽ സസ്പെൻസ് അവിടെ തീരുന്നില്ല. അയാൾ കുറ്റകൃത്യം നടത്തിയ രീതി, കാലയളവുകൾ, അതിനു വേണ്ടി Textഅയാൾ നടത്തുന്ന യാത്രകൾ,  എല്ലാംതന്നെ വായനയെ വേറൊരു തലത്തിലേക്കുയർത്തുന്നു.

ഒരു മഴക്കാലത്ത് സുഹൃത്തുക്കളായ നാലുപേർ മദ്യപിക്കാനായി പുഴവക്കിൽ ഒത്തുകൂടുന്നു. അവിടെനിന്നാണ് നോവൽ ആരംഭിക്കുന്നത്. ആ പുഴയിലൂടെ ഒഴുകിവരുന്ന ഒരു മനുഷ്യന്റെ തല! അതാണ് കഥയെ മുന്നോട്ടു കൊണ്ടുപോകുന്നത്. വർഷങ്ങൾക്കിപ്പുറം ആ പുഴയിലൂടെതന്നെ ഒഴുകി വരുന്ന തലയില്ലാത്ത ഉടൽ. ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണി എന്താണ്? ആരാണ്?

പോലീസ് ഓഫിസർ മോഹൻദാസിന്റെ ഡയറിക്കുറിപ്പുകളായിട്ടാണ് നോവൽ എഴുതിയിരിക്കുന്നത്. 2010 മുതൽ 2013 വരെയുള്ള കാലഘട്ടത്തിലെ ക്രൈംഡയറി 2019 ൽ മോഹൻദാസിന്റെ പെങ്ങളുടെ മകൻ രഞ്ജൻ വായിക്കുന്നതിലൂടെയാണ് വായനക്കാരനും മുന്നോട്ടു പോകുന്നത്. ഡയറിക്കുറിപ്പുകൾപോലെയാണെങ്കിലും കഥ പറയുന്ന ഒഴുക്കിൽ വായിക്കാൻ സാധിക്കുന്നു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥൻ ഒരു നൊമ്പരമായി വായനക്കാരനിൽ ഇടം നേടുകയും ചെയ്യുന്നു. അവസാനം ചില ചോദ്യങ്ങങ്ങൾ വായനക്കാർക്കുവേണ്ടി എഴുത്തുകാരൻ നീക്കി വെക്കുകയും ചെയ്യുന്നു.

നിങ്ങളുടെ കോപ്പി  ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.