ജിനേഷ് മടപ്പള്ളി അവാര്‍ഡ് സമര്‍പ്പണം നാളെ
എം.എസ്. ബനേഷിന്റെ 'നല്ലയിനം പുലയ അച്ചാറുകള്‍' എന്ന പുസ്തകത്തിനായിരുന്നു പുരസ്‌കാരം
ജിനേഷ് മടപ്പള്ളി അവാര്‍ഡ് നാളെ (22 ഫെബ്രുവരി 2022) എം.എസ്. ബനേഷിന് സമര്‍പ്പിക്കും.
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച എം.എസ്. ബനേഷിന്റെ ‘നല്ലയിനം പുലയ അച്ചാറുകള്‍’ എന്ന പുസ്തകത്തിനായിരുന്നു പുരസ്‌കാരം. വൈകീട്ട് 4 മണിക്ക് ഡി സി ബുക്‌സ് ഔദ്യോഗിക ഫേസ്ബുക് യൂ ട്യൂബ് പേജുകളിലൂടെ സംഘടിപ്പിച്ചിരിക്കുന്ന അവാര്‍ഡ്ദാനച്ചടങ്ങില്‍ കല്‍പ്പറ്റ നാരായണന്‍, വീരാന്‍ കുട്ടി, എം.എസ്.ബനേഷ്, വി.കെ.ജോബിഷ് (മോഡറേറ്റര്‍) എന്നിവര്‍ പങ്കെടുക്കും. അവാര്‍ഡ്ദാനച്ചടങ്ങിന് ശേഷം ‘കവിതയുടേത് മാത്രമായ ചുമതലകൾ’ എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും.
രതിയുടെയും രാഗത്തിന്റെയും വാക്കുകള്‍, അപരിഹാര്യമായ നഷ്ട ത്തിന്റെ വാക്കുകള്‍, സാന്ത്വനിപ്പിക്കുകയും കൊടുങ്കാറ്റിനെ ശാസി ച്ചടക്കുകയും ചെയ്യുന്ന വാക്കുകള്‍, കോപിക്കുകയും വക്കാണിക്കു കയും ചെയ്യുന്ന വാക്കുകള്‍, അപരിചിതവും അസാമ്പ്രദായികവുമായ വയോട് മുഖംതിരിക്കുന്ന സാഹിത്യപ്രവണതയ്ക്കു നടുവില്‍ അസാധാരണമായവയെ പ്രണയിക്കുന്ന വാക്കുകള്‍, ശരാശരിത്വെ ത്തയും യാഥാസ്ഥിതികത്വത്തെയും അലങ്കാരജടിലമായതിനെയും ചെറുക്കുന്ന വാക്കുകള്‍ – അത്തരം വാക്കുകളെ ഭയന്നൊഴിയുന്ന കവിയല്ല എം.എസ്. ബനേഷ്. – വിദ്യാര്‍ത്ഥി ചാറ്റര്‍ജി ‘നല്ലയിനം പുലയ അച്ചാറുകള്‍’ ജാതിവാലുകള്‍ക്ക് മുന്നിലുയര്‍ന്ന വര്‍ത്തമാനകാല പ്രതിരോധത്തിന്റെ ശിരസ്സുകളിലൊന്നാണ്. ഇന്നത്തെ ഇന്ത്യനവസ്ഥയില്‍ ആ പേരുപോലും ഒരു പൊരുതലാണ്!
പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.