DCBOOKS
Malayalam News Literature Website

മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ രാജിവെച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നളിനി നെറ്റോ രാജിവെച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് രാജിക്കത്ത് കൈമാറിയത്. പേഴ്‌സണല്‍ സ്റ്റാഫിലെ ചിലരുമായുള്ള അഭിപ്രായഭിന്നതയാണ് രാജിക്കു കാരണമെന്നാണ് സൂചന. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിശദീകരിക്കുന്നു.

ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നും വിരമിച്ച ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി പ്രത്യേക തസ്തികയില്‍ നളിനി നെറ്റോയെ നിയമിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ട നളിനി നെറ്റോ സ്ഥാനമൊഴിയുകയാണെന്ന് അറിയിച്ചിരുന്നു.

Comments are closed.