“നക്ഷത്രങ്ങളെ കാവൽ :വായനയുടെ 50 വർഷങ്ങൾ”
ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദി 4 അക്ഷരത്തിൽ “നക്ഷത്രങ്ങളെ കാവൽ :വായനയുടെ 50വർഷങ്ങൾ”എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ മധുപാൽ, പി അനന്തപത്മനാഭൻ, ഡോ. അനു പാപ്പച്ചൻ എന്നിവർ പങ്കെടുത്തു.
നക്ഷത്രങ്ങളെ കാവൽ എന്ന നോവലിന്റെ വായനക്കാരുടെ 50വർഷങ്ങൾ ചർച്ചചെയ്യുകയാണ് ഇവിടെ. കാലത്തിനോടൊപ്പം സഞ്ചരിച്ച നോവലിസ്റ്റാണ് പത്മരാജൻ എന്ന് മധുപൽ ചർച്ചയിൽ പറഞ്ഞു. അച്ഛനോടൊപ്പമുള്ള ഓർമകളും അച്ഛന്റെ കഴിവുകളെക്കുറിച്ചും പങ്കു വെച്ചുകൊണ്ട് മകനായ അനന്ത പത്മനാഭൻ ചർച്ച അവസാനിപ്പിച്ചു.
Comments are closed.