DCBOOKS
Malayalam News Literature Website

നായര്‍ പ്രതാപത്തിന്റെ ചരിത്രം

കെ ശിവശങ്കരന്‍നായര്‍

നായന്മാരുടെ ഇടയില്‍ മുന്‍പുണ്ടായിരുന്ന മരുമക്കത്തായ പിന്തുടര്‍ച്ചാക്രമത്തെക്കുറിച്ചും ബഹു
ഭര്‍തൃത്വത്തെക്കുറിച്ചും കൗതുകത്തോടെയും അതിലേറെ അതിശയോക്തിയോടെയുമാണ് ഇവിടെ
വന്നിട്ടുള്ള വിദേശസഞ്ചാരികള്‍ എഴുതിയിട്ടുള്ളത്. അന്യദേശങ്ങളില്‍ നീണ്ടകാലം യുദ്ധം ചെയ്യാന്‍ നിര്‍
ബന്ധിതരാകുന്നവരുടെ കുടുംബങ്ങളിലെ ഒരു ദുരാചാരം, മറ്റിടങ്ങളിലേക്കു വ്യാപിച്ചതോ മുന്‍കാലങ്ങളിലെ ബഹുഭര്‍തൃത്വം അസ്വീകാര്യനായ ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരാളെ സ്വീകരിക്കാനുള്ള അവകാശത്തെയും ഇവിടെ നിലനിന്നിരുന്ന പാണ്ഡവാചാരത്തെയും പൊലിപ്പിച്ചതല്ലേ ‘Empire of Nayars’- ല്‍ ചിത്രീകരിച്ച
സാമൂഹ്യവ്യവസ്ഥ.

കേരളത്തെ നായന്മാരുടെ രാജ്യം എന്നായിരുന്നു ചൗ-ജൂ-ക്വാ എന്ന ചൈനീസ് സഞ്ചാരി പന്ത്രണ്ടാം
നൂറ്റാണ്ടില്‍ വിശേഷിപ്പിച്ചത്. അന്നത്തെ ജനസംഖ്യയിലെ ഏറ്റവും ഗണനീയവിഭാഗം നായന്മാരായതും രാജസന്നിധികളിലെ നിത്യസാന്നിധ്യവും ആണെന്നു വരാം ഇങ്ങനെയൊരു വിശേഷണത്തിനു കാരണം.

Textനായര്‍സ്ത്രീകളുടെ ഇടയില്‍ ഉണ്ടായിരുന്ന താലികെട്ടുകല്യാണത്തെപ്പറ്റിയും മരുമക്കത്തായത്തെപ്പറ്റിയും മാത്രമല്ല, നായര്‍പ്പടയാളികളുടെ ശൗര്യത്തെപ്പറ്റിയും ശൈശവം മുതലുള്ള അവരുടെ കളരിപരിശീലനത്തെക്കുറിച്ചും പോര്‍ട്ടുഗീസ് ഉദ്യോഗസ്ഥനായിരുന്ന ബാര്‍ബോസയുടെ (പതിനാറാം നൂറ്റാണ്ട്) വിവരണങ്ങളില്‍ കാണാം. ‘സ്ത്രീകള്‍ പൊതുവേ സുന്ദരികളാണ്. അവര്‍ പലതരത്തിലുള്ള ആഭരണങ്ങള്‍ അണിയാറുണ്ട്. വിശേഷദിവസങ്ങളില്‍ അവര്‍ സര്‍വാഭരണവിഭൂഷിതകളായിരിക്കും.’
പുലപ്പേടി എന്ന ആചാരത്തെപ്പറ്റി ആദ്യമായി എഴുതിയ വിദേശിയും ബാര്‍ബോസ ആയിരുന്നു.

പ്രാചീനകേരളത്തിലെ പടയാളികള്‍ അധികവും നായന്മാരായിരുന്നുവെന്ന് എഴുതിയ വര്‍ത്തേമ (പതിനാറാം നൂറ്റാണ്ട്) അവരുടെ ആയുധങ്ങള്‍ വില്ല്, അമ്പ്, വാള്‍, പരിച, കുന്തം, ഈട്ടി, കടുത്തിലാ, കവണ മുതലായവ ആയിരുന്നെന്നും അറിയിക്കുന്നു. കച്ചകെട്ടി ഉടുക്കുന്നതല്ലാതെ മറ്റു വസ്ത്രങ്ങളൊന്നും യോദ്ധാക്കള്‍ ധരിക്കാറില്ലെന്നും അദ്ദേഹം പറയുന്നു. യുദ്ധത്തിനു പോകുമ്പോള്‍, സാമൂതിരിയുടെ സൈന്യത്തില്‍ ഒരു ലക്ഷത്തില്‍ കുറയാതെ കാലാള്‍ ഉണ്ടാകാറുണ്ടെന്നും യുദ്ധത്തില്‍ ഒരിക്കലും ഇവര്‍ ചതി പ്രയോഗിക്കാറില്ലെന്നും പതിയിരുന്നു പൊരുതുന്ന രീതിയോ രാത്രിയുദ്ധമോ ഇവരുടെ ഇടയില്‍ പതിവില്ലെന്നും പടനിലങ്ങളില്‍വച്ചുള്ള പകല്‍ യുദ്ധങ്ങളെ പതിവുള്ളൂവെന്നും വര്‍ത്തേമ നിരീക്ഷിക്കുന്നു.

നായര്‍സ്ത്രീകളുടെ ഇടയില്‍ അന്നുണ്ടായിരുന്ന ബഹുഭര്‍തൃത്വത്തെ മുസ് ലിങ്ങളുടെ ഇടയില്‍ ഉണ്ടായിരുന്ന ബഹുഭാര്യാത്വത്തോടാണ് ശൈഖ് സൈനുദ്ദീന്‍ (പതിനാറാം നൂറ്റാണ്ട്) താരതമ്യപ്പെടുത്തിയത്.

നായര്‍പ്പോരാളികള്‍ എന്തുകൊണ്ട് ആധുനിക യുദ്ധതന്ത്രങ്ങളുടെ മുന്‍പില്‍ പരാജയപ്പെട്ടുവെന്ന അന്വേഷണം, മയ്യഴി 1725-ല്‍ പിടിച്ചെടുക്കാന്‍ നേതൃത്വം നല്‍കിയ ലെബോര്‍ദ്ദനെ ഡി മാഹി നടത്തിയിട്ടുണ്ട്. ‘ചെറിയ സമ്മര്‍ദ്ദങ്ങളെ ഉള്ളൂവെങ്കില്‍, ഓടിപ്പോകാന്‍ ശ്രമിക്കുമെങ്കിലും നായന്മാരുടെ പോരാട്ടങ്ങള്‍ പൊതുവേ
ആസൂത്രണരഹിതങ്ങളാണെങ്കിലും രക്ഷപ്പെടാന്‍ പഴുതുനല്‍കാതെ വളഞ്ഞിട്ട് ആക്രമിക്കപ്പെടുകയാ
ണെങ്കില്‍ കീഴടങ്ങാന്‍ കൂട്ടാക്കാതെ പൊരുതി മരിക്കുന്നവരാണ് നായന്മാര്‍.’ നായര്‍പ്പോരാളിയുടെ ശക്തിയും ദൗര്‍ബല്യവും ഈ നിരീക്ഷണത്തിലുണ്ട്. ചങ്ങാതങ്ങളും ചാവേര്‍പ്പോരാളികളും നയിച്ച കഴിഞ്ഞകാലയുദ്ധങ്ങളെപ്പറ്റി ലെബോര്‍ദ്ദനെ ഡി മാഹിക്കു കേട്ടറിവെങ്കിലും ഉണ്ടായിരുന്നിരിക്കാം.

പിന്തുണയ്ക്കാന്‍ അശ്വസൈന്യവും പീരങ്കിപ്പടയും ഇല്ലാത്തതായിരുന്നു മൈസൂര്‍ ആക്രമണങ്ങളില്‍
കോലത്തിരിയുടെയും സാമൂതിരിയുടെയും സൈന്യങ്ങള്‍ പരാജയപ്പെടാന്‍ കാരണം. പൊതുശത്രുവിനെതിരേ എല്ലാ അയല്‍രാജ്യങ്ങളെയും ഒന്നിച്ച് അണിനിരത്താനും അവര്‍ക്കു കഴിഞ്ഞില്ല.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.