DCBOOKS
Malayalam News Literature Website

മേഘാലയ നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ വോട്ടെടുപ്പ് തുടങ്ങി

രാജ്യം ഉറ്റുനോക്കുന്ന കിഴക്കന്‍ സംസ്ഥാനങ്ങളായ മേഘാലയ, നാഗാലാന്‍ഡില്‍ വോട്ടെടുപ്പ് തുടങ്ങി. രണ്ടിടത്തും 59 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. രാവിലെ ഏഴ് മുതല്‍ നാലു മണിവരെയാണ് വോട്ടെടുപ്പ്. എന്നാല്‍, നാഗാലാന്‍ഡിലെ ഉള്‍പ്രദേശങ്ങളില്‍ പോളിങ് സമയം മൂന്ന് മണിയോടെ സമാപിക്കും.

തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ നാഗാലാന്‍ഡിലെ ഒരു മണ്ഡലത്തില്‍ സ്ഥാനാര്‍ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മേഘാലയയില്‍ സ്ഥാനാര്‍ഥിയുടെ നിര്യാണത്തെത്തുടര്‍ന്ന് ഒരു മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്. മാര്‍ച്ച് മൂന്ന് ശനിയാഴ്ച തന്നെ ഫലം പ്രഖ്യാപനം ഉണ്ടാകും.

ദേശീയ പാര്‍ട്ടിയായ ബിജെപി ഈ തെരഞ്ഞെടുപ്പോടെ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യക്തമായ അടിത്തറയുണ്ടാക്കുന്നതിനുള്ള ശ്രമത്തിലാണ്. നാഗാലാന്‍ഡില്‍ ഭരണകക്ഷിയായ പീപ്പിള്‍സ് ഫ്രണ്ടുമായാണ് ബിജെപിയുടെ മുഖ്യ മത്സരം നടക്കുന്നത്. നാഷണല്‍ ഡെമോക്രാറ്റിക് പ്രോഗ്രസ്വ് പാര്‍ട്ടി (എന്‍ഡിപിപി)യുമായി സഖ്യത്തിലാണുള്ളത്. മേഘാലയയില്‍ മുകുള്‍ സങ്മ നയിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെ ഇറക്കി ഭരണം പിടിക്കാനാണ് ബിജെപിയുടെ ശ്രമം. എന്‍സിപി സാങ്മ വിഭാഗം, കോണ്‍ഗ്രസിലെ ഒരു വിഭാഗം എന്നിവര്‍ ബിജെപിക്കൊപ്പമാണ്.

മേഘാലയയില്‍ ബിജെപി ഭരണം പിടിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് കിരണ്‍ റിജിജു പറഞ്ഞു. വോട്ടെടുപ്പുകഴിഞ്ഞ ത്രിപുരയിലേതുള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ മാര്‍ച്ച് മൂന്നിനാണ്.

Comments are closed.