നാഗാലാന്‍ഡില്‍ വോട്ടെടുപ്പിനിടെ ബോംബേറ്., ഒരാള്‍ക്ക് പരുക്കേറ്റു
നാഗാലാന്‍ഡില്‍ വോട്ടെടുപ്പിനിടെ പോളിങ് സ്‌റ്റേഷനു നേരെ ബോംബേറ്. ഒരാള്‍ക്ക് പരുക്കേറ്റു.മോണ്‍ ജില്ലയിലെ ടിസിറ്റ് മണ്ഡലത്തിലെ പോളിങ് സ്‌റ്റേഷനു നേരെയാണ് ബോംബേറുണ്ടായത്. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. ഈ അക്രമം ഒഴിച്ചാല്‍ നാഗാലാന്‍ഡില്‍ തെരഞ്ഞെടുപ്പ് സമാധാനപരമായാണ് പുരോഗമിക്കുന്നത്.
നാഗാലാന്‍ഡിനെ കൂടാതെ മേഘാലയയിലും ഇന്ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇരു സംസ്ഥാനങ്ങളിലുമായി 60 അസംബ്ലി സീറ്റുകള്‍ വീതമാണുള്ളത്. എന്നാല്‍ മേഘാലയയില്‍ വില്യംനഗര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് 59 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. മാര്‍ച്ച് മൂന്നിനാണ് ഫലപ്രഖ്യാപനം.
നാഗാലാന്‍ഡില്‍ 60 അംഗ നിയമസഭയില്‍ 18 സ്ഥാനാര്‍ഥികള്‍ മാത്രമാണ് കോണ്‍ഗ്രസിന്റേതായി മത്സര രംഗത്തുള്ളത്. അതുകൊണ്ടു തന്നെ കോണ്‍ഗ്രസിന് നിലനില്‍പ്പിനായുള്ള പോരാട്ടമായിരിക്കും ഇവിടെ.
കഴിഞ്ഞ തവണ 11 സീറ്റിലായിരുന്നു ബി.ജെ.പി മത്സരിച്ചത്. അതില്‍ ജയിച്ചത് ഒരു സീറ്റില്‍ മാത്രമാണ്. 13 ന് മേഘാലയയിലെയും 14ന് നാഗാലാന്‍ഡിലെയും സര്‍ക്കാരുകളുടെ കാലാവധി അവസാനിക്കും.
Comments are closed.