നഗരാഗ്നിയില്‍ തെളിയുന്ന സാംസ്‌കാരിക ജലാശയം
ഡോ. സി. ഉണ്ണികൃഷ്ണന്‍
രാജേഷ് ബീസി ഒരു ഡോക്ടറാണ്. അതും ഇ.എന്‍.ടി. ചെവിയും മൂക്കും നാക്കും നിരന്തരം കണ്ട് നിരീക്ഷിച്ച് രോഗിയെ സാന്ത്വനിപ്പിച്ചയയ്ക്കുന്നൊരാതുര സേവകന്‍. ഡോ. രാജേഷ് തിരക്കുള്ള നിയോഗത്തില്‍നിന്ന് വിശ്രമംതേടി വാതില്‍ തുറക്കുന്നത് വിശാലമായ മറ്റൊരു ലോകത്തിലേക്കാണ്. അത് കവിതയുടെ ലോകമാണ്. അതിന്റെ വിതാനമാകട്ടെ അരോഗമായ ഒരു ജീവിതത്തെ പോറ്റിവളര്‍ത്താന്‍ നമ്മിലേക്ക് പ്രക്ഷേപിച്ച പ്രകൃതിയാണ്; കടമ്മനിട്ടയുടെ വരികള്‍ക്കൊരു വകഭേദം ചമച്ചാല്‍, ‘രോഗത്തിന്റെയും മരുന്നിന്റെയും ലോകത്തുനിന്ന് ഒരു നിമിഷം മോഷ്ടിച്ചെടുത്ത്’ കവിതയെത്തേടി വന്നവനാണ് കവി. എന്നാല്‍ വിട്ടുമാറാത്തൊരുരത്യാവേശമായി അയാളില്‍ കവിത മാറിയിരിക്കുന്നു. കാമവിദ്യയുടെ പൊരുളറിയാന്‍ പരകായപ്രവേശം നടത്തിയ ശങ്കരാചാര്യര്‍ക്ക് പരകായമുക്തിസാധ്യമായില്ലയെന്ന ഐതിഹ്യകല്പനപോലെ ഈ കവി ആതുരസേവനത്തില്‍നിന്ന് കൗതുകംകൊണ്ട് തൊട്ടറിയാന്‍ തന്നിലേക്ക് അടുപ്പിച്ച കവിതയില്‍നിന്ന് മനസ്സുകൊണ്ട് മുക്തനാവാന്‍ കഴിയില്ലെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നു. ‘മഴനനയുന്നവന്റെ വീട്’, ‘ശില്പവൃക്ഷം’, ‘യുറേനിയം പൂക്കുന്ന താഴ്‌വര’, ‘കടലുറഞ്ഞ സൂര്യനിറം’ എന്നീ കാവ്യസമാഹാരങ്ങള്‍ക്കു പിന്നാലെയെത്തുന്ന ‘നദി മുങ്ങിമരിച്ച നഗരം’ എന്ന ഈ പുതിയ സമാഹാരവും ഇത് തെളിയിക്കുന്നു.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.