കാണാതാകുന്നവരുടെയും ആത്മഹത്യ ചെയ്യുന്നവരുടെയും ഗ്രാമമായ തീയൂരിന്റെ ചരിത്രം
കാണാതാകുന്നവരുടെയും ആത്മഹത്യ ചെയ്യുന്നവരുടെയും ഗ്രാമമെന്ന നിലയ്ക്ക് കുപ്രസിദ്ധമായിത്തീര്‍ന്ന പ്രദേശമാണ് തീയൂര്‍. ഈ ഗ്രാമത്തെ പറ്റി എന്‍ പ്രഭാകരന് ഒരുക്കിയ നോവലാണ് തിയ്യൂര്‍ രേഖകള്‍. പ്രാദേശിക ചരിത്രാഖ്യാനമല്ല തീയൂര്‍രേഖകളില്‍ (1999) കാണുന്നത്. നോവല് രൂപത്തെത്തന്നെ പുതുക്കിപ്പണിയുന്നതിനൊപ്പം രാഷ്ട്രശരീരത്തിന്റെ നിശിതമായ പുനര്‍നിര്‍വ്വചനവും വിമര്‍ശനവും ഇതു ലക്ഷ്യം വെക്കുന്നുണ്ട്. എന്‍. പ്രഭാകരന്റെ നോവലുകള്‍ പൊതുവില്‍ രാഷ്ട്രീയവിമര്‍ശത്തിനും വിചാരണയ്ക്കുമാണ് ശ്രദ്ധിക്കുന്നത്. അത്തരത്തില്‍ ഏറ്റവും ശ്രദ്ധേയമായ രചനയാണ് എന്‍. പ്രഭാകരന്റെ തിയ്യൂര്‍ രേഖകള്‍.
നോവല്‍ ചരിത്രത്തില്‍ ഇതുവരെ തുടര്‍ന്നു വന്നിട്ടുള്ള പല സാമ്പ്രദായിക പ്രക്രിയകളില്‍ നിന്നും വിഭിന്നമായാണ് നോവല്‍ ആരംഭിക്കുന്നതും അവസാനിക്കുന്നതും. കോണേരി വെള്ളേന്‍ എന്ന ധീരനായ കള്ളന്റെ കഥയില്‍ നിന്നാണ് തീയൂര്‍രേഖകള്‍ ആരംഭിക്കുന്നത്. എഴുത്തുകാരനതിനെ ആദിരൂപം എന്ന് പേരിട്ടിരിക്കുന്നു. പിന്നീടുവരുന്ന പുറങ്ങളിലൊന്നും ഇതേക്കുറിച്ച് കാര്യമായി സ്പര്‍ശിക്കുന്നില്ല. പക്ഷെ ഈ ആദിരൂപത്തിന് നോവലിന്റെ ഗതി നിയന്ത്രിക്കാനാവുന്നുണ്ട്. ഇതിലൂടെ കാലസൂചനയെക്കുറിച്ച് ഒരു ഉള്‍ക്കാഴ്ച്ച വായനക്കാരില്‍ എത്തിക്കുന്നതില്‍ എഴുത്തുകാരന്‍ വിജയിക്കുന്നുണ്ട്.
തീയൂര്‍ ഒരു ആത്മഹത്യാ ഗ്രാമമെന്നറിയപ്പെടുന്നതിനാല്‍ തന്നെ വളരെ വിചിത്രമായ മരണങ്ങളും ഇതില്‍ പ്രതിപാദിക്കുന്നുണ്ട്. മനുഷ്യനെ ആത്മഹത്യയിലേക്ക് നയിക്കുന്ന ജീവിതത്തിലെ സങ്കീര്‍ണ്ണതകളും ഇതില്‍ അന്വേഷണ വിധേയമാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ തീയൂര്‍രേഖകള്‍ക്കൊന്നും കാലിക പ്രസക്തിയുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മലയാളനോവല്‍ ചരിത്രത്തില്‍ ഈ രേഖകള്‍ അവിസ്മരണീയമായിരിക്കുന്നു.
സമകാലിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയ സാന്നിധ്യമായ എന്‍ പ്രഭാകരന് പുലിജന്മത്തിലൂടെ 1987ലെ മികച്ച നാടകത്തിനുള്ള സംഗീത നാടക അക്കാദമി പുരസ്‌കാരം ലഭിച്ചു. ഇതിലൂടെ ചെറുകാട് പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് തുടങ്ങിയവ നേടി. 2006ലെ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ പുലിജന്മം എന്ന ചിത്രത്തിന്റെ തിരക്കഥ ഈ നാടകത്തെ ആസ്പദമാക്കി ആയിരുന്നു. മറ്റ് നിരവധി ബഹുമതികള്‍ നേടിയ അദ്ദേഹത്തിന്റെ കഥകള്‍ ഇംഗ്ലീഷ്, ജര്‍മന്‍, ഹിന്ദി, ഉര്‍ദു, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
ഏഴിനും മീതെ, ബഹുവചനം,ക്ഷൗരം,ജീവന്റെ തെളിവുകള്‍എന്നീ നോവലുകളും മനസ്സ് പോകുന്ന വഴിയേ, വാഗണ്‍യാത്ര, തിരഞ്ഞെടുത്ത കഥകള്‍തുടങ്ങിയ കഥാസമാഹാരങ്ങളും ഞാന്‍ തെരുവിലേക്കു നോക്കിഎന്ന കവിതാസമാഹാരവുമാണ് എന്‍. പ്രഭാകരന്റെ പ്രധാനപ്പെട്ട കൃതികള്‍.
Comments are closed.