DCBOOKS
Malayalam News Literature Website

എക്കാലത്തും പ്രസക്തമായ ചിന്തകള്‍ !

 

മലയാള സാഹിത്യചരിത്രത്തിലെ സവിശേഷമായ ഒരധ്യായമാണ് പ്രൊഫ. എന്‍. കൃഷ്ണപിള്ളയുടെ രചനകള്‍. നാടകങ്ങളിലും പ്രബന്ധങ്ങളിലുമായി ആ രചനാലോകം പരന്നുകിടക്കുന്നു. എല്ലാ അര്‍ത്ഥത്തിലും ചരിത്രരേഖകളാണവ. സാമാന്യവായനക്കാരെയും സാഹിത്യവിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സംബന്ധിച്ചിടത്തോളം ഒരാവശ്യത്തിന്റെ നിറവേറലാണ് എന്‍. കൃഷ്ണപിള്ളയുടെ പ്രബന്ധങ്ങള്‍.

പുസ്തകത്തിന് ഡോ.എഴുമറ്റൂര്‍ രാജരാജവര്‍മ്മ എഴുതിയ ആമുഖത്തില്‍ നിന്നും

എൻ കൃഷ്ണപിള്ളയുടെ മുപ്പത്തിനാലാമതു ഗ്രന്ഥവും പന്ത്രണ്ടാമതു ചരമാനന്തര പ്രസിദ്ധീകരണവുമാണ് എൻ കൃഷ്ണപിള്ളയുടെ പ്രബന്ധങ്ങൾ സമ്പൂർണ്ണം എന്ന ഈ ബൃഹദ്ഗ്രന്ഥം

എൻ കൃഷ്ണപിള്ള ജീവിച്ചിരിക്കുമ്പോൾ തിരഞ്ഞെടുത്ത പ്രബന്ധ ങ്ങൾ (1971) എന്ന പേരിൽ പതിനെട്ടു പ്രബന്ധങ്ങളുടെ ഒരു സമാഹാരം മാത്രമേ പ്രസിദ്ധീകരിച്ചിരുന്നുള്ളൂ. കഴിഞ്ഞ നാല്പതു വർഷം എനിക്കു നേടിത്തന്ന എന്റെ ആത്മാംശങ്ങളായ ശിഷ്യപരമ്പരയ്ക്ക് അദ്ദേഹം സമർപ്പിച്ച പ്രസ്തുത ഗ്രന്ഥത്തിന് 1971ലെ ഏറ്റവും നല്ല കൃതിക്കുള്ള ഓട ക്കുഴൽ അവാർഡ്, 1970, 71, 72 വർഷങ്ങളിലെ ഏറ്റവും നല്ല കൃതിക്കുള്ള സാഹിത്യപ്രവർത്തക അവാർഡ് (1972) എന്നിവ Textലഭിക്കുകയുണ്ടായി. ഈ ഗ്രന്ഥത്തിലെയും ചരമാനന്തര പ്രസിദ്ധീകരണങ്ങളിലുൾപ്പെട്ട നിരൂപണ രംഗം ‘പ്രിയസ്മരണകൾ’,  ‘അകപ്പൊരുൾ തേടി’, ‘എൻ കൃഷ്ണപിള്ളയുടെ നാടകചിന്തകൾ’, ‘അടിവേരുകൾ’, ‘കാളിദാസൻ മുതൽ ഒ എൻ വി വരെ’ എന്നീ ഗ്രന്ഥങ്ങളിലെയും ലേഖനങ്ങളും ഇതുവരെയും ഒരു സമാഹാരത്തിലും ചേർക്കാതെപോയ ആറു രചനകളുമാണ് ഈ ബൃഹദ്ഗ്രന്ഥത്തിന്റെ ഉള്ളടക്കം.  കൃഷ്ണപിള്ള എൺപത്തിമൂന്നു പ്രബന്ധങ്ങളും നാല്പത്തിയാറ് ഉപന്യാസങ്ങളും ഉൾപ്പെടെ നൂറ്റിയിരുപത്തൊൻപതു ലേഖനങ്ങൾ രചിച്ചിട്ടുണ്ട്. അവയിൽ കണ്ടെടുക്കാനിനിയും കഴിയാതെ പോയ രചനകളുടെ ശീർഷകങ്ങൾ പറയാം. കണ്ടെത്തുന്നവർ അറിയിക്കുമെന്ന പ്രതീക്ഷയോടെ.  ആവശ്യവും അനാവശ്യവും, കഥകളി, കഥാലോകത്തിലെ തത്ത്വമസി, കൈരളിയുടെ ജനനം, കൈരളിയുടെ വളർച്ച ജീവത്സാഹിത്യം, തകഴി, നാടകത്തിലെ സംഘട്ടനം, നാടകം ഒരു ദൃശ്യകല, നിരൂപണത്തിലെ കാടരിച്ചുപണി പൂന്താനം, ബാലാമണിയമ്മയുടെ കവിത. വിമർശവിജയം, ശകുന്തളമാർ, സാഹിത്യവും തത്ത്വചിന്തയും, സ്വച്ഛന്ദഗിതം എന്നീ പ്രൗഢപ്രബന്ധങ്ങളും അപൂർണ്ണതയുടെ അഭിരാമത, ഉന്മാദത്തിന്റെ ഉണ്മ, ഊന്നി പറയേണ്ട ഒരു വസ്തുത, ഘോഷയാത്ര, തണ്ട് -വേണ്ടതും വേണ്ടാത്തതും, തൊഴിലാളി നശിക്കണം, ദിവാസ്വപ്നം, നല്ലപിള്ള, പൂവും പൂനോക്കിയും, യുക്തിയുഗത്തിലെ അയുക്തി, വി കൃഷ്ണൻ തമ്പി. വൈരുധ്യങ്ങളുടെ നടു വിൽ എന്നീ ഉപന്യാസങ്ങളുമാണ് കിട്ടാനുള്ളത്.

എൻ. കൃഷ്ണപിള്ളയെയും അദ്ദേഹത്തിന്റെ കൃതികളെയും കുറിച്ച് പഠിക്കാൻ ഉതകുന്ന വിവിധ ഗ്രന്ഥങ്ങൾ പ്രസിദ്ധീകൃതമായിട്ടുണ്ട്. എൻ. കൃഷ്ണപിള്ളയും സാംസ്കാരികരംഗവും’ (സാഹിത്യപ്രവർത്തക സഹക രണസംഘം 1987) എന്ന ബൃഹദ്ഗ്രന്ഥം, ഒരു വ്യക്തിയെക്കുറിച്ച് മലയാളത്തിലുണ്ടായ ഏറ്റവും വലിയ പഠനഗ്രന്ഥമാണ്. 180 പ്രമുഖരുടെ 246 രചനകളാണ് ഈ ഗ്രന്ഥത്തിലുള്ളത് എൻ കൃഷ്ണപിള്ളയുടെ കൃതികളുടെയും അദ്ദേഹത്തെക്കുറിച്ചുണ്ടായ ഗ്രന്ഥങ്ങളുടെയും വിശദവിവരം അനുബന്ധ മായി ചേർക്കുന്നുണ്ട്.

‘എൻ. കൃഷ്ണപിള്ളയുടെ പ്രബന്ധങ്ങൾ സമ്പൂർണ്ണം’ എന്ന ഈ ഗ്രന്ഥ ത്തിൽ നൂറ്റൊന്നു രചനകളാണുള്ളത്. പ്രൗഢമായ പ്രബന്ധങ്ങൾ മുതൽ ലഘുപന്യാസങ്ങൾ വരെ ഇതിലുണ്ട്. പ്രതിപാദ്യവിഷയത്തിന്റെ അടിസ്ഥാനത്തിൽ പ്രബന്ധങ്ങൾ ഏഴു ഭാഗങ്ങളിലായി ചേർത്തിരിക്കുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച എന്‍.കൃഷ്ണപിള്ളയുടെ കൃതികള്‍ വായിയ്ക്കാന്‍ സന്ദര്‍ശിക്കുക

Comments are closed.