DCBOOKS
Malayalam News Literature Website

എൻ.കെ. ദേശം അന്തരിച്ചു

കവിയും നിരൂപകനുമായ എൻ.കെ. ദേശം അന്തരിച്ചു.  സുവ്യക്തമായ ആശയങ്ങൾ ഹൃദായാവർജകമായി അവതരിപ്പിച്ചിട്ടുള്ള നിരവധി കവിതകൾ ദേശത്തിന്റേതായുണ്ട്. ഇവയിൽ സുരഭിലങ്ങളായ പ്രേമകവിതകളും ചാട്ടുളിപോലെ തറയ്ക്കുന്ന കവിതകളും കുറിക്കുകൊള്ളുന്ന ആക്ഷേപഹാസ്യ കവിതകളും ധാരാളമുണ്ട്.

1936 ഒക്ടോബർ 31 (1112 തുലാം 15) ന് പടിഞ്ഞാറേവളപ്പിൽ നാരായണപിള്ളയുടെയും പൂവത്തും പടവിൽ കുഞ്ഞിക്കുട്ടിപ്പിള്ളയുടെയും മകനായി എൻ.കെ. ദേശം ആലുവ ദേശത്തു ജനിച്ചു. വിദ്യാഭ്യാസം ബി.എ. 1960 മുതൽ 1996 വരെ എൽ.ഐ.സി.യിൽ. ദേശം ഹരിശ്രീ അക്ഷരശ്ലോകസമിതി, ശ്രീമൂലനഗരം വെണ്മണി സ്മാരകം, അങ്കമാലി വി.ടി.സ്മാരക ട്രസ്റ്റ് എന്നിവയുടെ സ്ഥാപകപ്രവർത്തകനായിരുന്നു.

അന്തിമലരി (1973), കന്യാഹൃദയം (1975), അപ്പൂപ്പൻതാടി (1979), ചൊട്ടയിലെ ശീലം (1979), പവിഴമല്ലി (1981), ഉല്ലേഖം (1984), അൻപത്തൊന്നക്ഷരാളീ (1999), എലിമീശ (2001), മഴത്തുള്ളികൾ (2006), മുദ്ര (2006), ഗീതാഞ്ജലി – വിവർത്തനം (2010), ദേശികം (2021) എന്നിവയാണ് പ്രധാന കൃതികൾ.: ഇടശ്ശേരി അവാർഡ് (1982), സഹോദരൻ അയ്യപ്പൻ പുരസ്കാരം (2007), ഓടക്കുഴൽ പുരസ്കാരം (2007), വെണ്ണിക്കുളം അവാർഡ് (2008), നാലപ്പാടൻ അവാർഡ് (2008), കേരളസാഹിത്യ അക്കാദമി അവാര്‍ഡ് (2009), ചെറുകാട് അവാർഡ് (2011), ആശാൻ സ്മാരകം ചെന്നൈ (2011), കേന്ദ്രസാഹിത്യ അക്കാദമി പരിഭാഷാ പുരസ്കാരം (2016) സഞ്ജയൻ അവാർഡ് (2020). കൂടാതെ കവന കൗതുകം, ബോധി, നാട്ടരങ്ങ്, കഥാരംഗം (ബാംഗ്ലൂർ), ദാമോദരൻ കാളിയത്ത് അവാർഡ് എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

 

Comments are closed.