സ്വതന്ത്രചിന്തയുടെ തിരിച്ചുവരവുണ്ടാകണം…
സാധാരണ ജനങ്ങള്‍ക്ക് എതിര്‍ക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളെ പ്രതീകാത്മകമായി പ്രതികരിക്കാന്‍ ശ്രമിക്കുന്ന ഇടങ്ങളിലാണ് മിത്തുകള്‍ രൂപം കൊള്ളുന്നത് എന്ന വാദഗതിയോടെയാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാം ദിനത്തില്‍ തൂലികയില്‍ ‘ മിത്ത്, യുക്തി, ശാസ്ത്രം’ എന്ന വിഷയാവതരണം ആരംഭിച്ചത്. ശ്രീ ആനന്ദ്, ഡോ സി വി മോഹന്‍ദാസ്, വിശ്വാനന്ദന്‍ ചാത്തോത്ത്, ഹമീദ് ചോന്ദമംഗലം എന്നീ വിശിഷ്ട വ്യക്തികള്‍ പങ്കെടുത്ത ചടങ്ങില്‍ നിറഞ്ഞ ജനസാന്നിദ്ധ്യം അനുഭവപ്പെട്ടു.
നരേന്ദ്രമോദിയുടെയും ശിക്ഷാ ബച്ചാവന്‍ ആന്ദോളന്‍ പ്രവര്‍ത്തകന്‍ ദീനനാഥ് പത്തക് എന്നിവരുടെ വിഷയമായ പ്രസ്ഥാവനകള്‍ വേദിയില്‍ വിഷയമായി. പ്രാചീന ഇന്ത്യയില്‍ ജനിതക ശാസ്ത്രം ഉണ്ടായിരുന്നു എന്നുള്ളതും, മഹാഭാരത കാലഘട്ടത്തില്‍ വിമാനവും യുദ്ധോപകരണങ്ങളും ഉണ്ടായിരുന്നു എന്നുമുള്ളത് വേദിയെ പിടിച്ചുകുലുക്കിയ പ്രസ്ഥാവമനകളായി വിവരിക്കപ്പെട്ടത് രാജ്യത്തിന്റെ ഭരണാധികാരികളും ജനസേവനപ്രവര്‍ത്തകനുമാണ് ഇത് പറയുന്നതെന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു.
ഭരണഘടനയില്‍ മൗലീകാവകാശങ്ങളോടൊപ്പം തന്നെ മൗലിക കര്‍ത്തവ്യങ്ങളില്‍ ശാസ്ത്രാവലോകനം അഥവാ ശാസ്ത്രബോധം വളര്‍ത്തുകയെന്ന ആശയം ചര്‍ച്ച ചെയ്യപ്പെടുമ്പോഴും അത് നടപ്പാക്കപ്പെടുന്നില്ല എന്നതാണ് സത്യം. യുക്തിവാദികള്‍ അല്ലെങ്കില്‍ യുക്തി ചിന്തയെ ‘ദൈവം ഇല്ല എന്ന് വാദിക്കുന്നതിനുള്ള ഒരു കൂട്ടം’ എന്നതിനപ്പുറം അംഗീകരിക്കാന്‍ ഇന്നും ജനത്തിന് കഴിഞ്ഞിട്ടില്ല. സ്വതന്ത്രചിന്തയുടെ തിരിച്ചുവരവുകൊണ്ടുമാത്രമേ ഇത്തരം ചിന്താഗതിയില്‍ മാറ്റം പ്രകടമാവുകയുള്ളു. മിത്തുകള്‍ മനുഷ്യനെ കൊല്ലുന്ന കാലഘട്ടത്തില്‍ യുക്തിവാദി സമൂഹം ഇല്ലാതാകുന്നത് ചര്‍ച്ചചെയ്യപ്പെടേണ്ട വിഷയമാണ്.
വിശ്വാസങ്ങള്‍ എല്ലാംതന്നെയും അന്ധമാമെന്നും ഇതുഭാവനയില്‍ നിന്നും ഉരുത്തിരിഞ്ഞത് മാത്രമാണെന്നും സ്ഥാപിക്കുന്നതായിരുന്നു ചര്‍ച്ച. കാളിയനും കൃഷ്ണനും പൂതനയുമടങ്ങുന്ന പുരാണകഥാപാത്രങ്ങള്‍ വിഷയമായ ചര്‍ച്ചയില്‍ ഉയര്‍ന്ന പൊരുതുന്ന പങ്കാളിത്തം അനുഭവപ്പെട്ടു. മികച്ച പ്രതികരണം കാമികളില്‍ നിന്നുമുണ്ടായി.
ഡിസി കിഴക്കോമുറി ഫൗണ്ടേഷന്‍ ഇന്‍ക്രടിബിള്‍ ഇന്ത്യ, കേരള ടൂറിസം, കേരള സാംസ്‌കാരിക വകുപ്പ് കൂടാതെ കേരള സര്‍ക്കാരിന്റെ മറ്റുവകുപ്പുകളുമായി സഹകരിച്ചാണ് മൂന്നാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടത്തുന്നത്.
Comments are closed.