കെ കെ ശൈലജയുടെ ‘മൈ ലൈഫ് അസ് എ കോമ്രേഡ്’ ; പുസ്തകചര്‍ച്ച ജൂലൈ 16ന്
മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ എം.എല്‍.എ.യുടെ ആത്മകഥ ‘മൈ ലൈഫ് അസ് എ കോമ്രേഡ്’ എന്ന പുസ്തകത്തെ മുന്‍നിര്‍ത്തി ഡി സി ബുക്‌സും കല്ലുകുന്ന് ഇവന്റ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന പുസ്തകചര്‍ച്ച ‘വണ്‍ വോയ്‌സ് ടു പീപ്പിള്‍’ ജൂലൈ 16ന് നടക്കും. ഞായറാഴ്ച വൈകുന്നേരം ആറ് മണിക്ക് കോട്ടയം കല്ലുകുന്നില്‍ നടക്കുന്ന പുസ്തകചര്‍ച്ചയില്‍ കെ കെ ശൈലജ, മഞ്ജു സാറാ രാജന്‍ എന്നിവര്‍ പങ്കെടുക്കും. അസി.പ്രൊഫ. പൊന്നു ലിസ് മാളിയേക്കല്‍ ചര്‍ച്ച നയിക്കും.
പാര്‍ട്ടിക്കകത്തും ഭരണരംഗത്തും നേരിട്ട അനുഭവങ്ങളാണ് കെ കെ ശൈലജ ആത്മകഥയില്‍ പങ്കുവെക്കുന്നത്. ആരോഗ്യമന്ത്രിയായി പ്രവര്‍ത്തിക്കവെ ഉണ്ടായ നിപ്പ, കൊവിഡ് മഹാമാരികളെക്കുറിച്ചും ആത്മകഥയില്‍ പ്രതിപാദിച്ചിട്ടുണ്ട്.
Comments are closed.