DCBOOKS
Malayalam News Literature Website

‘മൈ ജേണി ത്രു ഇന്ത്യന്‍ ഗ്രീന്‍ മൂവ്‌മെന്റ് ‘

ഇന്ത്യനേരിടുന്ന പരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ചും പരിഹാരമാര്‍ഗങ്ങളെ കുറിച്ചുമാണ് പരിസ്ഥിതി പ്രവര്‍ത്തകയും രാഷ്ടീയ പ്രവര്‍ത്തകയുമായ സുനിത നാരായണനും സി.എസ്. മീനാക്ഷിയും ‘മൈ ജേണി ത്രു ഇന്ത്യന്‍ ഗ്രീന്‍ മൂവ്‌മെന്റ് ‘ എന്ന സെക്ഷനില്‍ സംസാരിച്ചത്. മലിനീകരണം, കാലാവസ്ഥ വ്യതിയാനം, ജലദൗര്‍ലഭ്യം, പശ്ചിമഘട്ടചൂഷണം, എന്റോസര്‍ള്‍ഫാന്‍ ദുരിതം എന്നിവയെല്ലാം ചര്‍ച്ചയില്‍ വിഷയമായി.

ദൈവത്തിന്റെ സ്വന്തം നാടായ, സാക്ഷരതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തില്‍ പ്രകൃതി സംരക്ഷണത്തിനായ് ഒന്നും ചെയ്യാനില്ലെന്നും പ്രകൃതിയേയും പ്രകൃതി വിഭവങ്ങളെയും ചൂഷണം ചെയ്യാനാണ് ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഉത്തര്‍ പ്രദേശില്‍ വനനശീകരണത്തിനെതിരെ നടന്ന ചിപ്‌കോ മൂവ്‌മെന്റിനെ കുറിച്ച് പ്രതിപാദിക്കുകയും അത്തരം ഒത്തുചേരലുകള്‍ കേരളത്തില്‍ ആവശ്യമാണെന്നും, അനാവശ്യമായ വിഭവചൂഷണം കുറച്ച് നാളേയ്ക്കായ് കരുതി വയ്‌ക്കേണ്ടതുണ്ടന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അമിത കീടനാശിനി പ്രയോഗത്തിന്റെ ഫലമായി കാസര്‍കോടുണ്ടായ എന്റോ സള്‍ഫാന്‍ ദുരന്തവും, കീടനാശിനി പ്രയോഗം ഉണ്ടാകുന്ന ആരോഗ്യമലിനീകരണ പ്രശ്‌നങ്ങളും ചര്‍ച്ചയിലെ പ്രാധാന വിഷയങ്ങളായി. ഭൂഗര്‍ഭജലത്തിന്റെ അളവില്‍ വന്ന ഗണ്യമായ കുറവിനു കാരണം വനനശീകരണവും വയല്‍ നികത്തിയുള്ള കെട്ടിട നിര്‍മ്മാണവുമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കസ്തൂരി രംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്‍ എന്നിവയെകുറിച്ച് പരാമര്‍ശിക്കുകയും കേരളത്തിലെ പോരായ്മകളെ ക്കുറിച്ച് പ്രദിപാതിക്കുകയും ചെയ്തു.

എറണാകുളം, കോഴിക്കോട്, പോലുള്ള നഗരങ്ങള്‍ മാലിന്യസംസ്‌കാരണത്തില്‍ ആലപ്പിയെ മാതൃകയാകേണ്ടതുണ്ടന്നും അവര്‍ അഭിപ്രായപ്പെട്ടു. പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയറിയുന്ന പ്രകൃതിയെ ആസ്വദിക്കാനറിയുന്ന ഒരു ജനതയെ വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നു പറഞ്ഞാണ് ചര്‍ച്ച അവസാനിപ്പിച്ചത്.

ഡിസി കിഴക്കോമുറി ഫൗണ്ടേഷന്‍ ഇന്‍ക്രടിബിള്‍ ഇന്ത്യ, കേരള ടൂറിസം, കേരള സാംസ്‌കാരിക വകുപ്പ് കൂടാതെ കേരള സര്‍ക്കാരിന്റെ മറ്റുവകുപ്പുകളുമായി സഹകരിച്ചാണ് മൂന്നാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടത്തുന്നത്.

 

 

Comments are closed.