എന്റെ ജാതി, രാഷ്ട്രീയം, വിദ്യാഭ്യാസം എന്നെ കുറ്റവാളിയാക്കി : പേരറിവാളൻ
എന്റെ ജാതി, രാഷ്ട്രീയം, വിദ്യാഭ്യാസം എന്നെ കുറ്റവാളിയാക്കി എന്ന് പേരറിവാളൻ. രാജീവ് ഗാന്ധി കൊലക്കേസിൽ കുറ്റാരോപിതനായ പേരറിവാളും മകന്റെ നിരപരാധിത്യം തെളിയിക്കാൻ പോരാടിയ അർപ്പുതാമ്മളിന്റെയും 32 വർഷം നീണ്ടുനിന്ന നിയമ പോരാട്ടത്തിന്റെ അനുഭവ കഥയ്ക്ക് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ സാക്ഷ്യം വഹിച്ചു. എൽഇഡിയിൽ നിന്ന് ഐഇഡിയിലേക്ക് ( improvised explosive device)മാറാൻ തന്റെ ഡിപ്ലോമ ഇലക്ട്രോണിക്സിൽ ആയത് മാത്രമായിരുന്നു കാരണമെന്ന് അദ്ദേഹം പറഞ്ഞു. മുൻ എസ്.പി. ത്യാഗരാജൻ രാഷ്ട്രീയ സമ്മർദം മൂലം തയ്യാറാക്കിയ എഫ് ഐ ആർ പിന്നീട് നിരപരാധിയായ തന്നെ കുറ്റവാളിയാക്കി എന്ന് അദ്ദേഹം പറഞ്ഞു. തന്നെ കുറ്റവാളിയാക്കിയ മാധ്യമങ്ങൾ പിന്നീട് തന്റെ വിമോചനത്തിൽ സഹായിച്ചതിൽ അദ്ദേഹം നന്ദി രേഖപ്പെടുത്തി. മകനു വേണ്ടി മാത്രമല്ല ഇന്നും ജയിലിൽ കഴിയുന്ന നിരപരാധികളായവർക്കു കൂടിയുളള പോരാട്ടമാണിതന്ന് അർപ്പുതാമ്മൾ പറഞ്ഞു. വിഷമ ഘട്ടത്തിൽ തന്നോടൊപ്പം നിന്ന കേരള ജനതയ്ക്ക് മുന്നിൽ തന്റെ മകനെ കൊണ്ടുവരണമെന്ന ആഗ്രഹം കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സാധിച്ചതിൽ അർപ്പുതാമ്മാൾ നന്ദി രേഖപ്പെടുത്തി.
Comments are closed.