‘ഓർമ’ മുട്ടത്തുവര്‍ക്കിയുടെ 34-ാം ചരമവാര്‍ഷികാചരണം
മുട്ടത്തുവര്‍ക്കിയുടെ 34-ാം ചരമവാര്‍ഷികാചരണം ചങ്ങനാശേരി ചെത്തിപ്പുഴ മുട്ടത്തുപറമ്പിലെ കെ.വി.മാത്യു (മാത്യു മുട്ടത്ത്) ഓര്‍മപ്പന്തലില്‍ വെച്ച് മെയ് 28 ഞായറാഴ്ച വൈകുന്നേരം 4.30 മുതല്‍ 7.00 വരെ നടക്കും. മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ സ്ഥാപക പ്രസിഡന്റ് പ്രൊഫ. ടി.എം.സെബാസ്റ്റ്യന്‍, ജന്മശതാബ്ദി കമ്മറ്റി കണ്‍വീനര്‍ കെ.എ.ലത്തീഫ് എന്നിവര്‍ മുട്ടത്തുവര്‍ക്കി അനുസ്മരണം നടത്തും.
ചങ്ങനാശേരിയുടെ ജനകീയ സാഹിത്യകാരന്‍ കെ.കെ.പടിഞ്ഞാറെപ്പുറത്തെ ചടങ്ങില്‍ ആദരിക്കും. എഴുതിത്തീരാത്ത കവിതപോലെ – മേരി മാത്യു കല്ലുകളം, മുട്ടത്തുവര്‍ക്കിയുടെ സാഹിത്യ -സിനിമാലോകം : ഡോ. ജോണ്‍സണ്‍ മലാക്കി, സാഹിതീ ശബ്ദം മാസിക : അന്ന മുട്ടത്തിന്റെ ജീവന്റെ ഈണങ്ങള്‍ എന്നീ പുസ്തകങ്ങള്‍ ചടങ്ങില്‍ പ്രകാശനം ചെയ്യും.
രവി ഡിസി, അഡ്വ. രതീദേവി, സാജന്‍ മംഗളം, ശ്രീപാര്‍വതി, എ.പി.ജയന്‍ (സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ്), അഡ്വ. ജോസഫ് ഫിലിപ്പ്, സന്തോഷ് ജെ.കെ.വി., അഡ്വ. പി.പി.ഗീത, ജസ്റ്റിന്‍ ബ്രൂസ്, ജോസഫ് പായിക്കാടന്‍, അന്ത്രയോസ് മാറാട്ടുകളം, നിഷസിദ്ദിക്ക്, ശ്രേയ ശ്രീകുമാര്‍, എ.ജെ.സ്‌കറിയ, കുര്യന്‍ വര്‍ഗീസ്, ഗായത്രി മോഹന്‍ദാസ്, ജോയി തോമസ്, അനീഷാ അഷ്‌റഫ്, ബാലചന്ദ്രന്‍ ഇഷാര, മാത്യു പോള്‍, പി.ആര്‍.വേദവ്യാസന്‍, അപ്പുക്കുട്ടന്‍ ചെത്തിപ്പു എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
Comments are closed.