DCBOOKS
Malayalam News Literature Website

മുതുകുളം പാര്‍വ്വതി അമ്മ സാഹിത്യ പുരസ്‌കാരം സുധാമേനോന്

മുതുകുളം പാര്‍വ്വതി അമ്മ ട്രസ്റ്റിന്റെ 2025 ലെ സാഹിത്യ പുരസ്‌കാരത്തിന് സുധാ മേനോന്‍ അര്‍ഹയായി. ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍’ എന്ന കൃതിക്കാണ് പുരസ്‌കാരം. ഡി സി ബുക്‌സാണ് പ്രസാധകര്‍. 15000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ചരിത്രത്തില്‍ രേഖപ്പെടുത്താതെപോയ ഇരകളുടെ ഓര്‍മപ്പുസ്തകമാണ് ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍’. നഷ്ടപ്പെട്ടുപോയ ബാല്യങ്ങളുടെ, അപഹരിക്കപ്പെട്ട ശബ്ദങ്ങളുടെ, നിത്യമായ വിശപ്പിന്റെ, അതിരില്ലാത്ത നിസ്സഹായതയുടെ കനലെരിയുന്ന ഓര്‍മ്മകള്‍ പങ്കുവെക്കുന്നു ഈ പുസ്തകം.

ഡോ: എം.ടി. സുലേഖ, ഡോ: മ്യൂസ് മേരി ജോര്‍ജ്ജ്, ഡോ: നിത്യ പി.വിശ്വം എന്നിവര്‍ അടങ്ങിയ സമിതിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണ്ണയിച്ചത്. ജനുവരി 26 ന് വൈകിട്ട് 5 മണിക്ക് മുതുകുളത്തു നടക്കുന്ന സമ്മേളനത്തില്‍ വച്ച് രമേശ് ചെന്നിത്തല എം.എല്‍.എ പുരസ്‌കാരം സമ്മാനിക്കും.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

സുധാ മേനോന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

Leave A Reply