DCBOOKS
Malayalam News Literature Website

മുതുകുളം പാർവ്വതി അമ്മ സാഹിത്യ പുരസ്കാരം വി.കെ. ദീപയ്ക്ക്

ഈ വർഷത്തെ മുതുകുളം പാർവ്വതി അമ്മ സാഹിത്യ പുരസ്കാരം വി.കെ.ദീപയ്ക്ക് . ഡി സി ബുക്സ് പ്രസിദ്ധീകരിച്ച
Textവി.കെ. ദീപയുടെ ‘വുമൺ ഈറ്റെഴ്‌സ് ‘ എന്ന പുസ്തകത്തിനാണ് പുരസ്കാരം. 15,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം ജനുവരി 26ന് മുതുകുളത്തു ചേരുന്ന സമ്മേളനത്തിൽ എ.എം. ആരിഫ് എം.പി സമ്മാനിക്കും.

“വിവിധ ആഴ്ചപ്പതിപ്പുകളില്‍ വന്ന പതിനൊന്നു കഥകളാണ് ‘വുമൺ ഈറ്റെഴ്‌സ് ‘ . ഒരേ സമയം ശാന്തവും അടുത്ത നിമിഷം പ്രക്ഷുബ്ധവുമാകുന്ന കഥകള്‍. വ്യത്യസ്തങ്ങളായ ജീവിതങ്ങളിലേക്കുള്ള യാത്രകളാണ് ഓരോ കഥയും. സ്ത്രീജീവിതങ്ങളുടെ ഒറ്റപ്പെടലും അതിജീവനവും സമര്‍ഥമായി ആവിഷ്കരിക്കുന്ന വി കെ ദീപ, തന്‍റെ കഥകളെ ദൃഢമായൊരു സാമൂഹ്യപ്രസക്തിയുടേതന്നെ അഗ്നിവാഹകരാക്കുകയാണ്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.