വിനോയ് തോമസിന്റെ ഏറ്റവും പുതിയ നോവല്‍ ‘മുതല്‍’ പ്രീബുക്കിങ് ആരംഭിച്ചു
കരിക്കോട്ടക്കരി, പുറ്റ് എന്നീ നോവലുകള്‍ക്ക് ശേഷം വിനോയ് തോമസിന്റെ ഏറ്റവും പുതിയ നോവല്‍ ‘മുതല്‍‘ പ്രീബുക്കിങ് ആരംഭിച്ചു. ഡി സി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെയും ഡി സി/കറന്റ് ബുക്സ് ശാഖകളിലൂടെയും കോപ്പികള്‍ എഴുത്തുകാരന്റെ കൈയ്യൊപ്പോട് കൂടി വായനക്കാർക്ക് പ്രീബുക്ക് ചെയ്യാം. പലരൂപിയായ മുതലിൻ്റെ വിപുലവും വിചിത്രവുമായ ചരിത്ര വർത്തമാനങ്ങൾ കഥയെഴുത്തിൻ്റെ സർവ്വതന്ത്രസ്വാതന്ത്ര്യത്തോടെ നെയ്‌തെടുത്തിരിക്കുന്ന വിസ്മയകരമായ നോവലാണ് ‘മുതല്‍’.
”നോവലെഴുത്തിന്റെ വിഷയം ‘മുതല്‍’ ആയതുകൊണ്ട് അതെന്താണെന്നറിയുക എന്നതാണല്ലോ ആദ്യം വേണ്ടത്. അന്വേഷിച്ചു പിടിച്ചു വന്നപ്പോള്‍ എനിക്ക് ഭയങ്കര കണ്‍ഫ്യൂഷനായി. എന്താണ് മുതല്… ശരിക്കും അതിന് അനേക രൂപങ്ങളുണ്ട്. ഒരാള്‍ക്ക് മുതലായിരിക്കുന്നത് മറ്റൊരാള്‍ക്ക് അങ്ങനെയല്ല. ഒരു കാലഘട്ടത്തില്‍ മുതലായിരിക്കുന്നത് മറ്റൊരിക്കല്‍ മുതലായി നിലനില്‍ക്കണമെന്നില്ല. ഒരു ദേശത്ത് മുതലായി കണക്കാക്കപ്പെടുന്നത് മറ്റൊരിടത്ത് ഒന്നുമേയായിരിക്കില്ല.
എന്നാലും എന്തെങ്കിലുമൊരു തീരുമാനമുണ്ടാകണമല്ലോ. പലരോടും ചോദിച്ചപ്പോള്‍ പുരാണങ്ങളിലും മറ്റും മുതലിനെക്കുറിച്ച് പറയുന്നതിനെ ആശ്രയിക്കുകയെന്നതാണ് എളുപ്പമെന്ന് ബോധ്യമായി. അതുകൊണ്ട് നമ്മുടെ പൗരാണിക സാഹിത്യത്തിലും വിശ്വാസത്തിലുമൊക്കെ മുതലിനെപ്പറ്റി എന്തു പറയുന്നു എന്ന് അന്വേഷിച്ചു. അവിടെ സാമാന്യമായി മുതലെന്നു കണക്കാക്കുന്ന സംഗതികളെ ഒന്നു ലിസ്റ്റ് ചെയ്തു. ധനം, ധാന്യം, പശു, വിദ്യ, സന്താനം, രാജ്യം, ആരോഗ്യം, മോക്ഷം എന്നിങ്ങനെയുള്ള എട്ടെണ്ണം അങ്ങനെ കിട്ടിയതാണ്”- വിനോയ് തോമസ്
പ്രീബുക്ക് ചെയ്യാൻ ക്ലിക്ക് ചെയ്യൂ
Comments are closed.