സംഗീതസംവിധായകന്‍ എസ്. ബാലകൃഷ്ണന് ആദരാഞ്ജലികള്‍
ചെന്നൈ: അന്തരിച്ച പ്രശസ്ത സംഗീതസംവിധായകന്‍ എസ്. ബാലകൃഷ്ണന്(69) ആദരാഞ്ജലികള്‍. കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു സംസ്‌കാരം ഇന്നലെ വൈകിട്ട് ബസന്റ് നഗറിലെ ശ്മശാനത്തില്‍ നടന്നു. ഭാര്യ: രാജലക്ഷ്മി, മക്കള്‍: ശ്രീവത്സന്‍, വിമല്‍ ശങ്കര്‍
ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, റാംജി റാവു സ്പീക്കിങ്, കിലുക്കാംപെട്ടി, വിയറ്റ്‌നാം കോളനി, മഴവില്‍കൂടാരം തുടങ്ങിയ നിരവധി മലയാള ചിത്രങ്ങള്‍ക്ക് എസ്. ബാലകൃഷ്ണന്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്.
പാലക്കാട് സ്വദേശിയായ എ.എം ശങ്കരയ്യരുടെ മകനായി കൊയമ്പത്തൂരിലായിരുന്നു ജനനം. സംഗീതസംവിധായകന്‍ എം.ബി.ശ്രീനിവാസന്റെ ശിഷ്യനായിട്ടാണ് സിനിമാരംഗത്തേക്ക് എത്തുന്നത്. പിന്നീട് സിദ്ദിഖ്-ലാലിനൊപ്പം സ്വതന്ത്രസംഗീതസംവിധായനായി. 1989 മുതല്‍ 1992 വരെയുള്ള കാലയളവില്‍ എസ്.ബാലകൃഷ്ണന്‍-ബിച്ചു തിരുമല കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. ഇക്കാലയളവിലാണ് ബാലകൃഷ്ണന്‍ കൂടുതല്‍ ഗാനങ്ങള്‍ക്ക് സംഗീതം നല്കിയതും.
Comments are closed.