DCBOOKS
Malayalam News Literature Website

ക്ലാസ്സിക് സിനിമകളെ തൊടാതിരിക്കലാണ് അതിനോട് കാണിക്കാവുന്ന ബഹുമാനം – മുരളി ഗോപി

ക്ലാസ്സിക് സിനിമകളെ തൊടാതിരിക്കലാണ് അതിനോട് ചെയ്യാവുന്ന ബഹുമാനമെന്നും അച്ഛൻ്റെ മുഖത്ത് ചിരി വരുത്താനാണ് താൻ എഴുതിത്തുടങ്ങിയതെന്നും രേഖാമേനോനുമായി കെ എൽ എഫിൽ നടന്ന “ലൂസിഫറും എമ്പുരാനും” എന്ന ചർച്ചയിൽ മുരളി ഗോപി പറഞ്ഞു. 

ലൂസിഫർ കോവിഡിനു മുൻപും എമ്പുരാൻ കോവിഡിനു ശേഷവും ആയതുകൊണ്ടുതന്നെ കാഴ്ചപ്പാടുകളിൽ വ്യത്യാസങ്ങളുണ്ട്. രണ്ടു സിനിമയ്ക്കും ഇടയിലുള്ള അഞ്ചുവർഷത്തെ കുറിച്ച് അദ്ദേഹം ചർച്ചയിൽ സൂചിപ്പിച്ചു. ചിന്തകൾ ഉരുണ്ടുകൂടി മഴ പെയ്യുന്നതുപോലെയാണ് താൻ എഴുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീ കഥാപാത്രങ്ങളും പുരുഷ കഥാപാത്രങ്ങളും സിനിമയിൽ ഒരുപോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമയ്ക്ക് ഫീഡ്ബാക്ക് കൊണ്ട് ഉപകാരമില്ലന്നും എന്നാൽ നാടകത്തിനുണ്ടെന്നും അടുത്ത സ്റ്റേജിൽ അവതരിപ്പിക്കുമ്പോൾ മാറ്റങ്ങൾ വരുത്താൻ സാധിക്കുമെന്നും മുരളി ഗോപി നിരീക്ഷിച്ചു. വേദിയിൽ വച്ച് ലൂസിഫർ എന്ന പുസ്തകത്തിൻ്റെ പ്രകാശനവും നടന്നു.

 

 

Leave A Reply