മുല്ലനേഴി പുരസ്കാരം മുരുകൻ കാട്ടാക്കടക്ക്
ഈ വര്‍ഷത്തെ മുല്ലനേഴി പുരസ്കാരം പ്രശസ്ത കവിയും ഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കടയ്ക്ക്. ‘ചോപ്പ്’ സിനിമയിലെ ‘മനുഷ്യനാകണം’ എന്ന പ്രശസ്ത ഗാനത്തിന്റെ രചനയ്ക്കാണ് അവാര്‍ഡ്. 15001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം മുല്ലനേഴി ഫൗണ്ടേഷനും അവിണിശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്കും ചേര്‍ന്നാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഈമാസം 31ന് ഉച്ചകഴിഞ്ഞ് മൂന്നിന് തൃശൂരില്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ഡോ. ആര്‍. ബിന്ദു പുരസ്കാരം സമ്മാനിക്കും. അശോകന്‍ ചരുവില്‍, കാവുമ്ബായി ബാലകൃഷ്ണന്, രാവുണ്ണി എന്നിവരുള്‍പ്പെട്ട സമിതിയാണ് പുരസ്കാരം നിര്‍ണയിച്ചത്.
ഇതോടൊപ്പം നല്‍കുന്ന വിദ്യായ കാവ്യപ്രതിഭ പുരസ്കാരത്തിന് അഞ്ച് പേര്‍ അര്‍ഹരായി. തളിപ്പറമ്ബ് വിദ്യാനികേതന്‍ ടാഗോര്‍ ജി.എച്ച്.എസ്.എസിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി കെ.വി. മെസ്ന, തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളിലെ ബി. ഗൗരി, കാസര്‍കോട് ചീമേനി ജി.എച്ച്.എസ്.എസിലെ പി. നിരഞ്ജന, പാലക്കാട് പെരുമുടിയൂര്‍ ഓറിയന്‍റല്‍ ജി.എച്ച്.എസ്.എസിലെ സി.ടി. റുക്സാന, തൃശൂര്‍ നടവരമ്ബ് ജി.എച്ച്.എസ്.എസിലെ എം. മനീഷ എന്നിവരാണ് പ്രശസ്തി പത്രവും ഫലകവും പുസ്തകങ്ങളും അടങ്ങുന്ന പുരസ്കാരത്തിന് അര്‍ഹരായത്.
ഡിസി ബുക്സ് പ്രസിദ്ധീകരിച്ച മുരുകന്‍ കാട്ടാക്കടയുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.