സ്ത്രീകൾ എന്തിനെക്കുറിച്ചെഴുതിയാലും അതവരുടെ സ്വന്തം അനുഭവം ആണെന്ന തെറ്റിദ്ധാരണ വായനക്കാർക്കിടയിലുണ്ട് -ജിസ ജോസ്
ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയിൽ ജിസ ജോസിന്റെ ‘മുക്തിബാഹിനി’ എന്ന നോവലിനെ കുറിച്ച് ചർച്ച നടന്നു. ജിസ ജോസ്, സംഗീത ജയ എന്നിവർ പങ്കെടുത്തു. തന്റെ അച്ഛൻ പണ്ട് പറഞ്ഞ കഥയിലെ ഒരു വാക്കാണ് മുക്തിബാഹിനി എന്ന നോവലിന് ആധാരമായതെന്ന് ജിസ ജോസ് വ്യക്തമാക്കി.
സ്ത്രീപക്ഷ രാഷ്ട്രീയം തന്റെ നോവലുകളിൽ അറിയാതെ കടന്നു വരുന്നുണ്ടെന്നും ഒരു സ്ത്രീയായിട്ട് ജീവിക്കുന്നത് കൊണ്ടാവാം അങ്ങനെ സംഭവിക്കുന്നതെന്നും അവർ പറഞ്ഞു. സ്ത്രീകൾ എന്തിനെ കുറിച്ച് എഴുതിയാലും അതവരുടെ സ്വന്തം അനുഭവമാണെന്ന തെറ്റിദ്ധാരണ പല വായനക്കാരിലുമുണ്ടെന്ന് ജിസ ജോസ് അഭിപ്രായപ്പെട്ടു. പുതിയ തലമുറയിലെ സ്ത്രീകൾ അവരുടെ സ്വാതന്ത്ര്യത്തിലേക്കുള്ള ടിക്കറ്റ് സ്വയം തന്നെയാണെടുക്കുന്നതെന്ന സംഗീത ജയയുടെ അഭിപ്രായത്തോട് ജിസ ജോസ് യോജിച്ചു.
Comments are closed.