എംടിയുടെ കഥകള്‍
എംടിയുടെ കഥാപ്രപഞ്ചത്തിലെ വിശിഷ്ടകഥകള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകമാണ് എംടിയുടെ കഥകള്‍. വിശേഷണങ്ങൾ ആവശ്യമില്ലാത്ത എക്കാലവും വായിക്കപ്പെടുന്ന മലയാളത്തിന്റെ പ്രിയകഥകളാണ് എം ടിയുടെ കഥകൾ. കുട്ട്യേടത്തി, ഓപ്പോള്‍, ഇരുട്ടിന്റെ ആത്മാവ്, നിന്റെ ഓര്‍മയ്ക്ക് എന്നിങ്ങനെ അദ്ദേഹത്തിന്റെ കഥകള്‍ ഓരോന്നും ഓരോ മലയാളിയുടെ മനസിലും ഗ്രഹാതുരത്വത്തിന്റെ നനുത്ത ഓര്‍മ്മകള്‍ പകര്‍ന്നു നല്‍കുന്നവയാണ്.
1975ല്‍ പ്രസിദ്ധീകരിച്ച ഓപ്പോൾ മുതൽ ഷെർലക് വരെയുള്ള വിശിഷ്ടകഥകൾ സമാഹരിച്ച പുസ്തകമാണ് എം ടിയുടെ കഥകൾ. മനുഷ്യഹൃദയത്തിലേക്ക് തുളച്ചുകയറുന്ന ശുദ്ധ സാഹിത്യമാണ് എംടിയുടേത്. അരനൂറ്റാണ്ടിലേറെയായി വായനക്കാർ അദ്ദേഹത്തിന്റെ കഥകൾ നിരന്തരം വായിച്ചുകൊണ്ടിരിക്കുന്നു. കഥയിൽ പുതിയൊരു വസന്തം വിടർത്തി മലയാള കഥാരംഗത്തെ അടിമുടി നവീകരിച്ച കഥാകാരനാണ് എംടി.
രാജി , നീർപ്പോളകൾ , മാതാവ് , ഒരു പിറന്നാളിന്റെ ഓർമ്മ ,വളർത്തുമൃഗങ്ങൾ , ഓപ്പോൾ , ഒടിയൻ , ബന്ധനം , ദുഖത്തിന്റെ താഴ്വരകൾ , ഭീരു, കുട്ട്യേടത്തി തുടങ്ങിഅനുവാചകഹൃദയങ്ങളെ വായനയുടെആഴങ്ങളിലേക്ക് ആഴ്ത്തുന്ന കഥാസമാഹാരം. ഡിസി ബുക്സ് 2012 നവംബറിലാണ് എംടിയുടെ കഥകൾ ആദ്യമായി പ്രസിദ്ധീകരിച്ചത്. പുസ്തകത്തിന്റെ ഒൻപതാമത്തെ പതിപ്പാണ് ഇപ്പോൾ വിപണിയിൽ .
രക്തം പുരണ്ട മണ്‍ത്തരികള്‍, നിന്റെ ഓര്‍മയ്ക്ക്, ഓളവും തീരവും ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, നഷ്ടപ്പെട്ട ദിനങ്ങള്‍, ബന്ധനം, പതനം, കളിവീട്, തെരഞ്ഞെടുത്ത കഥകള്‍ ഡാര്‍എസ്‌സലാം , അജ്ഞാതന്റെ ഉയരാത്ത സ്മാരകം, അഭയം തേടി വീണ്ടും, സ്വര്‍ഗം തുറക്കുന്ന സമയം, വാനപ്രസ്ഥം, ഷര്‍ലക്, എന്റെ പ്രിയപ്പെട്ട കഥകള്‍ (കഥകള്‍) എന്നിവയാണ് എംടി വാസുദേവൻ നായരുടെ മുഖ്യ കഥകൾ.
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കാലം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച നാലുകെട്ട്, വയലാര്‍ അവാര്‍ഡ് നേടിയ രണ്ടാമൂഴം, ഓടക്കുഴല്‍ അവാര്‍ഡ് നേടിയ വാനപ്രസ്ഥം, അസുരവിത്ത്, വിലാപയാത്ര, പാതിരാവും പകല്‍വെളിച്ചവും, എം.ടി.യുടെ തിരക്കഥകള്‍, എന്റെ പ്രിയപ്പെട്ട തിരക്കഥകള്‍, എം.ടി.യുടെ തിരഞ്ഞെടുത്ത കഥകള്‍, കാഥികന്റെ കല, കാഥികന്റെ പണിപ്പുര തുടങ്ങിയവയാണ് എം.ടി.വാസുദേവന്‍ നായരുടെ മുഖ്യകൃതികള്‍.
ഏറ്റവും മികച്ച തിരക്കഥാകൃത്തിനുളള സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍ പല തവണ നേടിയ എം.ടി 1974ലെ ദേശീയ അവാര്‍ഡ് നേടിയ നിര്‍മാല്യം, ബന്ധനം, വാരിക്കുഴി, മഞ്ഞ്, കടവ്, ഒരു ചെറുപുഞ്ചിരി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മികച്ച സംവിധായകനുളള സംസ്ഥാന ചലച്ചിത്ര അവാര്‍ഡു ലഭിച്ചിട്ടുള്ള അദ്ദേഹത്തിന് കലിക്കറ്റ് സര്‍വകലാശാല ഡി.ലിറ്റ് ബഹുമതി നല്‍കി ആദരിച്ചിട്ടുണ്ട്. 1996ല്‍ ജ്ഞ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു.
Comments are closed.