മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എം.ടി.യുടെ തൂലികയില്‍നിന്ന് പിറവിയെടുത്ത മനോഹര രചനകള്‍ ഒറ്റ ബണ്ടിലായി !
മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ എം.ടി.യുടെ തൂലികയില്‍നിന്ന് പിറവിയെടുത്ത മൂന്ന് മനോഹര രചനകള്‍ ഇപ്പോള്‍ ഒറ്റ ബണ്ടിലായി സ്വന്തമാക്കാം ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ. തന്ത്രക്കാരി-, ദയ എന്ന പെണ്‍കുട്ടി , നിന്‍റെ ഓര്‍മ്മയ്ക്ക് എന്നീ പുസ്തകങ്ങളാണ് ബണ്ടിലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
തന്ത്രക്കാരി– എം.ടി.യുടെ തൂലികയില്‍നിന്ന് കുട്ടികള്‍ക്കായി ഒരു മനോഹര രചന. തന്ത്രങ്ങളും കുതന്ത്രങ്ങളുമായി ജീവിക്കുന്ന തന്ത്രക്കാരി മാധവിയെയും മകള്‍ കാര്‍ത്തിയെയും കുടുക്കാന്‍ കച്ചകെട്ടിയിറങ്ങുന്ന അധിപന്‍ ഗോപാലനും കുറുക്കന്‍ കണ്ടുണ്ണിക്കും സംഭവിക്കുന്ന അബദ്ധങ്ങളുടെ കഥപ്പുസ്തകം. എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ രസിക്കുന്ന രചന.
ദയ എന്ന പെണ്‍കുട്ടി – ആരെയും വിസ്മയിപ്പിക്കുന്ന ബുദ്ധിവൈഭവമുള്ളവളാണ് സുമുറൂദ്. അവളെ എല്ലാവരും ദയ എന്നു വിളിച്ചു. സർവസ്വത്തും നഷ്ടപ്പെട്ട തന്റെ യജമാനനെ എല്ലാവരും ഉപേക്ഷിച്ചപ്പോഴും അവൾ അയാളോടൊപ്പം നിന്നു. അയാളെ രക്ഷിക്കാനുറച്ചു. പക്ഷേ, പ്രതീക്ഷിച്ചപോലല്ല അവരുടെ ജീവിതം നീങ്ങിയത്. അത് വഴിമാറിയത് അത്ഭുതകരമായ മറ്റൊരു ലോകത്തേക്കായിരുന്നു! മലയാളത്തിന്റെ പ്രിയകഥാകാരൻ എം. ടി. വാസുദേവൻനായർ കുട്ടികൾക്കായി എഴുതിയ നോവൽ.
നിന്‍റെ ഓര്‍മ്മയ്ക്ക് വിളറിയ വട്ടമുഖവും വിടര്‍ന്ന കണ്ണുകളും കഴുത്തുവരെ വളര്‍ന്നു ചുരുണ്ട ചെമ്പന്‍മുടിയുമുള്ള ഒരു പെണ്‍കുട്ടി… അച്ഛന്‍ അവളോടെന്തോ പറഞ്ഞു. എനിക്കജ്ഞാതമായിരുന്നു ആ ഭാഷ. അവള്‍ തല കുലുക്കി… എന്നിട്ട് പതുക്കെ ഉമ്മറക്കോലായിലേക്കു കയറി, അമ്പരപ്പോടെ നിന്നു. ആ സിംഹളപ്പെണ്ണ് സഹോദരിയാണ്… ഒരു പന്തീരാണ്ടിനുശേഷം അവളെക്കുറിച്ച് ഓര്‍ത്തുപോയി.
പുസ്തകക്കൂട്ടം ഓർഡർ ചെയ്യാൻ ക്ലിക്ക് ചെയ്യൂ
Comments are closed.