തോമസായി ബെന്യാമിന്‍ എത്തുന്നു; ക്രിസ്റ്റിയിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
നവാഗതനായ ആല്‍വിന്‍ ഹെന്ററി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘ക്രിസ്‌റ്റി’ തോമസ് എന്ന കഥാപാത്രമായി മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ ബെന്യാമിൻ എത്തുന്നു. കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ബെന്യാമിനും ജി ആര്‍ ഇന്ദുഗോപനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പൂവാർ ആണ് സിനിമയുടെ പശ്ചാത്തലം. ഈ പ്രദേശം ഒരു സിനിമയുടെ പശ്ചാത്തലമാകുന്നത് ഇതാദ്യമായാണ്. കടലും കായലും ചേരുന്ന പൊഴി പൂവാറിന്റെ മറ്റൊരു പ്രത്യേകതയാണ്.
മലയാള നോവല്‍ സാഹിത്യത്തെ ജനകീയമാക്കുന്നതിലും വായന ഒരാഘോഷമാക്കുന്നതിലും പ്രധാനപങ്കു വഹിച്ച എഴുത്തുകാരില്‍ ഒരാളാണ് ബെന്യാമിന്‍. ആടുജീവിതം, അക്കപ്പോരിന്റെ 20 നസ്രാണിവര്‍ഷങ്ങള്‍, അബീശഗിന്‍, അല്‍ അറേബ്യന്‍ നോവല്‍ഫാക്ടറി, മുല്ലപ്പൂനിറമുള്ള പകലുകള്‍, മഞ്ഞവെയില്‍ മരണങ്ങള്‍, പ്രവാചകന്മാരുടെ രണ്ടാം പുസ്തകം, മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ തുടങ്ങി നിരവധി നോവലുകളിലൂടെയും ഇ.എം.എസ്സും പെണ്‍കുട്ടിയും, കഥകള്‍ ബെന്യാമിന്‍, എന്റെ പ്രിയപ്പെട്ട കഥകള്‍ തുടങ്ങിയ കഥാസമാഹാരങ്ങളിലൂടെയും സര്‍ഗാത്മകതയുടെ നിതാന്തമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞ എഴുത്തുകാരനാണ് ബെന്യാമിൻ.
ആനന്ദ് സി ചന്ദ്രൻ ആണ് ഛായാഗ്രാഹണം. സംഗീതം പകരുന്നത് ഗോവിന്ദ് വസന്ത. റോക്കി മൗണ്ടൻ സിനിമാസിന്‍റെ ബാനറിൽ സജയ് സെബാസ്റ്റ്യനും കണ്ണൻ സതീശനും ചേർന്നാന്ന് ചിത്രം നിർമ്മിക്കുന്നത്. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയ എസ് കുറുപ്പ്, വീണ നായർ, മഞ്ജു പത്രോസ്, സ്‍മിനു സിജോ എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
എഡിറ്റിംഗ് മനു ആന്റണി, അൻവർ അലി, വിനായക് ശശികുമാർ എന്നിവരുടേതാണ് ഗാനരചന. കലാസംവിധാനം സുജിത് രാഘവ്, മേക്കപ്പ് ഷാജി പുൽപ്പള്ളി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ ഷെല്ലി ശ്രീസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് പ്രദീപ് ഗോപിനാഥ്. ഫെബ്രുവരി 17-ന് ചിത്രം തിയേറ്ററുകളിലെത്തും.
Comments are closed.