‘മീശ’യുടെ വര്‍ത്തമാനം
അരനൂറ്റാണ്ടു മുന്‍പുള്ള കേരളീയ ജാതി ജീവിതത്തെ ദളിത് പശ്ചാത്തലത്തില്‍ ആവിഷ്‌ക്കരിക്കുന്ന എസ് ഹരീഷിന്റെ മീശ എന്ന നോവല്‍ സമകാലികകേരളത്തില്‍ ഇന്നും ഏറെ പ്രസക്തമാണ്. തീവ്ര ഹിന്ദുത്വവാദികളുടെ വലിയ രീതിയിലുള്ള ഭീഷണികളെ തുടര്‍ന്ന് വാരികയില്‍നിന്ന് പിന്‍വലിക്കപ്പെട്ട മീശ Moustache എന്ന പേരില്‍ ജയശ്രീ കളത്തില്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുകയാണ്. മീശയുടെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറങ്ങുന്ന സാഹചര്യത്തില്‍ എസ്.ഹരീഷ് പങ്കെടുത്ത സംവാദം ഏറെ ഹൃദ്യമായി.
കുട്ടനാടന്‍ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ‘മീശയില്‍’ വാവച്ചന്‍ എന്ന മുഖ്യകഥാപാത്രത്തെ മുന്നില്‍ നിര്‍ത്തിക്കൊണ്ടാണ് എഴുത്തുകാരന്‍ കഥ പറയുന്നത്. തന്റെ ആദ്യ നോവലായ മീശയില്‍ തന്നെ വ്യത്യസ്തമായ ഒരു അവതരണ പശ്ചാത്തലം അവതരിപ്പിച്ച അദ്ദേഹം മാജിക്കല്‍ റിയലിസം തന്റെ നോവലില്‍ കൊണ്ടുവരുന്നു. തന്റെ മനസ്സില്‍ ഈ കഥ ചെറുപ്പം മുതലേ ഉണ്ടായിരുന്നുവെന്നും ഈ പുസ്തകം ഇപ്പോഴാണ് ചെയ്യേണ്ടത് എന്ന രവി ഡി സിയുടെ വാക്കുകളാണ് മീശ എന്ന പുസ്തകത്തിന് കാരണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തികച്ചും മാനുഷികമായ ഒരു പരിസരത്ത് സിഥിതി ചെയ്യുന്ന ഈ നോവലിന് ഇംഗ്ലീഷിലും മികച്ച വായനക്കാരെ ലഭിക്കുമെന്ന പ്രത്യാശ എസ്.ഹരീഷ് പങ്കുവെച്ചു.
Comments are closed.