DCBOOKS
Malayalam News Literature Website

മാതൃത്വം വലിയ ഉത്തരവാദിത്വമുള്ള ജോലിയാണ്: സി എസ് ചന്ദ്രിക

‘അമ്മ ‘ എന്ന വാക്ക് എല്ലാവർക്കും എന്നും ഒരു വികാരമാണെന്നും ആ വികാരത്തെ മാറ്റി നിർത്തി വിവേകത്തോടെ ചിന്തിച്ചാൽ കുട്ടികളെ വളർത്തി വലുതാകുന്നത് ഒരു പുഴ ഒഴുകുന്ന പോലെ അത്ര എളുപ്പമല്ലെന്നും പ്രശസ്ത സ്ത്രീ പക്ഷ ചിന്തകയും എഴുത്തുകാരിയുമായ സി എസ് ചന്ദ്രിക. മാതൃദിനത്തോടനുബന്ധിച്ച് ഡി സി ബുക്സ് സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു സി എസ് ചന്ദ്രിക.

സ്വന്തം ജീവിതത്തിൽ അമ്മ എത്രമാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും, തന്നെ വളർത്തിവലുതാക്കാൻ ‘അമ്മ അനുഭവിച്ച ത്യാഗങ്ങളെ കുറിച്ചും എഴുത്തുകാരി ഓർമിച്ചു. അമ്മ മനസ്സുകൾ അനുഭവിക്കുന്ന വ്യാകുലതകളും ആശങ്കകളുമൊക്കെ ചന്ദ്രിക പങ്കുവെച്ചു . കുട്ടികളെ വളർത്താൻ അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന അമ്മമാരെക്കുറിച്ചും, സ്ത്രീകളെ കുറിച്ച് സദാചാര സമൂഹം വച്ചുപുലർത്തുന്ന തെറ്റിദ്ധാരണകളേക്കുറിച്ചും അവർ വിശദീകരിച്ചു.

സ്ത്രീകളുടെ മാത്രം ആരോഗ്യത്തെയും, കരുത്തിന്റെയും ആശ്രയിച്ചാണ് സമൂഹം തന്നെ മുന്നോട്ട് പോകുന്നതെന്നും, എന്താണ് ‘അമ്മ എന്ന് വളരെ കുറച്ചു പേരെങ്കിലും ഓർക്കുന്നതിനായി പ്രതീകാത്മകമായ ഒരു ദിവസം ഉണ്ടാകുക സന്തോഷകാരമാണെന്നും ആ ദിവസം മാത്രമല്ല എല്ലാ ദിവസങ്ങളും അമ്മമാരേ ഓർക്കുകയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്നും ചന്ദ്രിക പറഞ്ഞു.

മാതൃദിനത്തോടനുബന്ധിച്ച് ഡി സി ബുക്സ് സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയിൽ പ്രശസ്ത സ്ത്രീ പക്ഷ ചിന്തകയും എഴുത്തുകാരിയുമായ സി എസ് ചന്ദ്രികയുടെ പ്രഭാഷണം കേൾക്കാൻ സന്ദർശിക്കുക.

Comments are closed.