DCBOOKS
Malayalam News Literature Website

മോശവത്സലം ശാസ്ത്രിയാര്‍

മാര്‍ച്ച് ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും

വൈ.എല്‍. അഭിലാഷ്‌

സാധാരണക്കാരന്റെ ഭാഷയില്‍ ക്രിസ്തീയ ഭക്തിഗാനങ്ങള്‍ രചിച്ച ആദ്യ കവി, സാമൂഹിക നവോത്ഥാനത്തിന് തൂലിക പടവാളാക്കിയ പരിഷ്‌കര്‍ത്താവ്, പ്രസംഗകലയില്‍മൂടിചൂടാ മന്നന്‍… മോശവത്സലം ശാസ്ത്രിയാരുടെ കഴിവുകളുടെ പട്ടിക ഏറെ നീണ്ടതാണ്. ജനനം തെക്കന്‍ തിരുവിതാംകൂറിലായിരുന്നെങ്കിലും മധ്യതിരുവിതാംകൂറിലും മലബാറിലും ശാസ്ത്രിയാര്‍ പ്രശസ്തനായിരുന്നു. പ്രൊട്ടസ്റ്റന്റ് വിഭാഗത്തില്‍പ്പെട്ട ശാസ്ത്രിയാരെ കത്തോലിക്കരും യാക്കോബായക്കാരും ലത്തീന്‍കാരും ആദരിച്ചിരുന്നുവെന്നത് വിസ്മരിക്കാനാകാത്ത വസ്തുതയാണ്.

”നിന്റെ ഹിതം പോലെയെന്നെനിത്യം നടത്തീടേണമേ…” മോശവത്സലം ശാസ്ത്രിയാരുടെ ഈ വരികള്‍ ഒരിക്കലെങ്കിലും ആലപിക്കാത്ത ക്രൈസ്തവര്‍ കേരളത്തിലുണ്ടാവില്ല. മോശവത്സലം ശാസ്ത്രിയാര്‍ ജനിച്ചിട്ട് 175 വര്‍ഷം തികയുന്നു.

ക്രിസ്തീയ ആരാധനകളില്‍ സംഗീതത്തിനും ഗാനങ്ങള്‍ക്കും സവിശേഷ പ്രാധാന്യമുണ്ട്. കേരളത്തിലെ അതിപുരാതന ക്രൈസ്തവരായ സുറിയാനിക്കാര്‍ സുറിയാനി ഭാഷയിലെ ഗീതങ്ങള്‍ വിവര്‍ത്തനം ചെയ്ത് ഉപയോഗിച്ചിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മിഷനറിമാരുടെ ആഗമനത്തോടെ പുതിയൊരു സംഗീതം ക്രൈസ്തവര്‍ക്കിടയില്‍ പ്രചരിച്ചു. ഇംഗ്ലീഷ് ഗീതങ്ങള്‍ മലയാളത്തിലാക്കി ഇംഗ്ലീഷ് പാട്ടിന്റെ ഈണത്തില്‍ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികള്‍ പാടാന്‍ തുടങ്ങി. തുടര്‍ന്ന് മലയാള ഭാഷയിലും ക്രിസ്തീയ ഗാനങ്ങള്‍ ആവിര്‍ഭവിച്ചു. ക്രൈസ്തവ ഗാനരചയിതാക്കളില്‍ ഏറ്റവും പ്രശസ്തര്‍ മോശവത്സലം ശാസ്ത്രിയാരും സാധുകൊച്ചുകുഞ്ഞു ഉപദേശിയുമാണ്. സാമൂഹിക പരിഷ്‌കര്‍ത്താവ്, ബഹുഭാഷാ പണ്ഡിതന്‍, കവി, ചിത്രകാരന്‍ തുടങ്ങിയ നിലകളില്‍ ശാസ്ത്രിയാര്‍ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. സാധാരണക്കാരന്റെ ഭാഷയില്‍ ക്രിസ്തീയ ഭക്തിഗാനങ്ങള്‍ രചിച്ച ആദ്യ കവി, സാമൂഹിക നവോത്ഥാനത്തിന് തൂലിക പടവാളാക്കിയ പരിഷ്‌കര്‍ത്താവ്, പ്രസംഗകലയില്‍ മൂടിചൂടാ മന്നന്‍… മോശവത്സലം ശാസ്ത്രിയാരുടെ കഴിവുകളുടെ പട്ടിക ഏറെ നീണ്ടതാണ്. ജനനം തെക്കന്‍ തിരുവിതാംകൂറിലായിരുന്നെങ്കിലും മധ്യതിരുവിതാംകൂറിലും മലബാറിലും ശാസ്ത്രിയാര്‍ പ്രശസ്തനായിരുന്നു. പ്രൊട്ടസ്റ്റന്റ് വിഭാഗത്തില്‍പ്പെട്ട ശാസ്ത്രിയാരെ കത്തോലിക്കരും യാക്കോബായക്കാരും ലത്തീന്‍കാരും ആദരിച്ചിരുന്നുവെന്നത് വിസ്മരിക്കാനാകാത്ത വസ്തുതയാണ്.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  മാര്‍ച്ച് ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും മാര്‍ച്ച്  ലക്കം ലഭ്യമാണ്‌

 

 

Comments are closed.