മൂലൂർ അവാർഡ് കെ. രാജഗോപാലിന്റെ “പതികാലം” എന്ന കവിതാസമാഹാരത്തിന്
മുപ്പത്തിഎട്ടാമതു മൂലൂർ അവാർഡ് കെ. രാജഗോപാലിന്റെ “പതികാലം” എന്ന കവിതാ സമാഹാരത്തിന്. 25001 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാർഡ്. പ്രൊഫ മാലൂർ മുരളീധരൻ കൺവീനറും പ്രൊഫ കെ. രാജേഷ് കുമാർ, വി.എസ്. ബിന്ദു എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡിന് അർഹമായ കൃതി തെരഞ്ഞെടുത്തത്. 2024 മാർച്ച് 8 ന് മൂലൂർ സ്മാരകത്തിൽ വച്ചു നടക്കുന്ന ചടങ്ങിലാണ് അവാർഡ് സമർപ്പണം.
പതികാലം, മരുമക്കത്തായം, മറവികുത്തുന്ന മില്ല്. കുരവച്ചേച്ചി , ആള്‍മാറാട്ടം. കറുപ്പിന്റെ മണം തുടങ്ങിയ കെ. രാജഗോപാലിന്റെ 40 കവിതകളാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘പതികാലം‘. അവതാരിക: കല്പറ്റ നാരായണന്‍.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.