DCBOOKS
Malayalam News Literature Website

ഇത്തവണ മഴ ചതിക്കില്ലെന്ന് പ്രവചനം

ഈ വര്‍ഷം ഇന്ത്യയില്‍ മഴയുടെ ലഭ്യതയില്‍ കുറവുണ്ടാകില്ലെന്ന് പ്രവചനം. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ സാധാരണ രീതിയിലുള്ള മണ്‍സൂണ്‍ ഉണ്ടാകുമെന്ന് സ്വകാര്യ കാലാവസ്ഥ പ്രവചന ഏജന്‍സിയായ സ്‌കൈമെറ്റ് പ്രവചിക്കുന്നു.

ലോങ്ങ് പീരീഡ് ആവറേജ് (എല്‍ പി എ) അനുസരിച്ചു ഒരു വര്‍ഷം 884 മില്ലിമീറ്റര്‍ മഴയാണ് ഇന്ത്യയില്‍ ലഭിക്കുന്നത്. ഇക്കുറി അതില്‍ വലിയ വ്യത്യാസം ഉണ്ടാകില്ലെന്നാണ് ഈ ഏജന്‍സി നടത്തിയ പഠനം വ്യക്തമാക്കിയിരിക്കുന്നത്. അഞ്ചു ശതമാനം വരെ മാത്രമാണ് പരമാവധി വ്യത്യാസം വരിക.

ഇത്തവണ രാജ്യത്ത് ഒരു ഭാഗത്തും വരള്‍ച്ചയ്ക്ക് സാധ്യതയില്ലെന്നും പഠനം നിരീക്ഷിക്കുന്നു. തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം സാധാരണ രീതിയിലാകുന്നതിനു 80 ശതമാനത്തിലേറെ സാധ്യതയുണ്ട്. ജൂണില്‍ ലോങ്ങ് പീരീഡ് ആവറേജിനെക്കാള്‍ 111 ശതമാനം മഴ ലഭിക്കും. ജൂലൈയില്‍ 97 ശതമാനം മഴ ലഭിക്കുമെന്ന് സ്‌കൈമേറ്റ് കണക്ക് കൂട്ടുന്നു

Comments are closed.