DCBOOKS
Malayalam News Literature Website

‘മനുഷ്യന് ഒരു ആമുഖം’; അശ്വതി ബൈജുവിന്റെ ഏകാംഗ ചിത്ര പ്രദര്‍ശനം നവംബര്‍ 23 വരെ

സുഭാഷ് ചന്ദ്രന്റെ ‘ മനുഷ്യന് ഒരു ആമുഖം’ എന്ന നോവലിനെ ആസ്പദമാക്കിയുള്ള പ്രശസ്ത ചിത്രകാരി അശ്വതി ബൈജുവിന്റെ ഏകാംഗ ചിത്ര പ്രദര്‍ശനം നവംബര്‍ 23 വരെ. ‘മോണോക്കിള്‍ : ബേസ്ഡ് ഓണ്‍ എ ഫിക്ഷന്‍’ എന്ന പേരില്‍ എറണാകുളം കേരള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി ദര്‍ബാര്‍ ഹാള്‍ ആര്‍ട് സെന്ററില്‍ നടക്കുന്ന ചിത്രപ്രദര്‍ശനം കാണാൻ നിരവധി ആളുകളാണ് ദിവസംതോറും എത്തുന്നത്. പ്രവേശനം സൗജന്യമാണ്.

ല​ളി​ത​ക​ലാ അ​ക്കാ​ദ​മി സ്​​റ്റു​ഡ​ന്റ്​ സ്​​കോ​ള​ർ​ഷി​പ്പും, കേ​ര​ള​ സ​ർ​ക്കാ​റി ഡ​യ​മ​ണ്ട്​​ ജൂ​ബി​ലി ഫെ​ലോ​ഷി​പ്പും നേ​ടി​യ ചിത്രകാരിയാണ് അ​ശ്വ​തി. ഐ.​എ​ഫ്.​എ വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു മെ​മ്മോ​റി​യ​ൽ ഫ​ണ്ട്​ എക്സ​ല​​ന്റ്​ സ്​​റ്റു​ഡ​ന്റായും അ​ശ്വ​തി തെ​ര​ഞ്ഞെടു​ക്ക​പ്പെ​ട്ടി​രു​ന്നു. കൊ​ച്ചി മു​സ്​​രി​സ്​ ബി​നാ​ലെ, ല​ളി​ത​ക​ലാ അ​ക്കാ​ദ​മി സ്​​റ്റേ​റ്റ്​ എ​ക്​​സി​ബി​ഷ​ൻ തു​ട​ങ്ങി നി​ര​വ​ധി ഗ്രൂ​പ്, സോ​ളോ എ​ക്​​സി​ബി​ഷ​നു​ക​ളി​ൽ ഭാ​ഗ​മാ​യി​ട്ടു​ണ്ട്.

2010-ല്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘മനുഷ്യന് ഒരു ആമുഖം’ എന്ന നോവലിന് കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍, ഓടക്കുഴല്‍ അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച സുഭാഷ് ചന്ദ്രന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.