പി.കെ ശശി എം.എല്‍.എക്കെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പീഡന പരാതി
പാലക്കാട്: ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി. കെ ശശിയ്‌ക്കെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതി. മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫീസില്‍ വെച്ച് എം.എല്‍.എ തനിക്കെതിരെ അതിക്രമത്തിന് ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി.
സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിന് രണ്ടാഴ്ച മുമ്പാണ് യുവതി പരാതി നല്‍കിയത്. പരാതി ലഭിച്ചതോടെ സംഭവത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ പാര്‍ട്ടി കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എം.എല്‍.എക്കെതിരായ പരാതിയില്‍ രണ്ടംഗ സംസ്ഥാന സെക്രട്ടറിയേറ്റ് ഉപസമിതി അന്വേഷിക്കണമെന്നും അംഗങ്ങളില്‍ ഒരാള്‍ വനിതയായിരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേസമയം തനിക്കെതിരെയുള്ള പരാതിയില്‍ ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് പി.കെ ശശി എം.എല്‍.എ പ്രതികരിച്ചു. പരാതിയെ കുറിച്ച് താന്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. തന്നെ തകര്‍ക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് ഇതെന്നും അദ്ദേഹം പ്രതികരിച്ചു.
Comments are closed.