നടന്‍ മോഹന്‍ലാല്‍ ‘അമ്മ’യുടെ പ്രസിഡന്റ്
കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി നടന്‍ മോഹന്‍ലാലിനെ തെരഞ്ഞെടുത്തു. ഇന്നസെന്റ് സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റ് പദവി ഏറ്റെടുത്തത്. സെക്രട്ടറിയായിരുന്ന ഇടവേള ബാബു ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്നു. ഗണേഷ് കുമാറും മുകേഷുമാണ് പുതിയ വൈസ് പ്രസിഡന്റുമാര്‍. സെക്രട്ടറിയായി സിദ്ദിഖിനേയും ട്രഷററായി ജഗദീഷിനേയും തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
എംപിയായ സാഹചര്യത്തില്‍ പ്രസിഡന്റ് പദവി ഒഴിയുകയാണെന്ന് ഇന്നസെന്റ് നേരത്തെ അറിയിച്ചിരുന്നു. മോഹന്‍ലാലിനെതിരെ ആരും മത്സരിക്കാനില്ലാതിരുന്നതിനാല്‍ ഐകകണ്‌ഠ്യേനയാണ് തെരഞ്ഞെടുത്തത്. പുതുതായി 11 നിര്‍വ്വാഹക സമിതി അംഗങ്ങളേയും തെരഞ്ഞെടുത്തു. ആസിഫ് അലി, അജു വര്‍ഗ്ഗീസ്, ബാബുരാജ്, ഹണി റോസ്, ഇന്ദ്രന്‍സ്, ജയസൂര്യ, സുധീര്‍ കരമന, ടിനി ടോം, രചന നാരായണന്‍കുട്ടി, ശ്വേതാ മേനോന്‍, ഉണ്ണി ശിവപാല്‍ എന്നിവരാണ് പുതിയ നിര്‍വ്വാഹക സമിതി അംഗങ്ങള്‍.
അതേസമയം സംഘടനയില്‍ നിന്ന് പുറത്താക്കിയ നടന്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
Comments are closed.