DCBOOKS
Malayalam News Literature Website

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിശയില്‍ മോഹന്‍ലാല്‍ പങ്കെടുക്കും

തിരുവനന്തപുരം: നടന്‍ മോഹന്‍ലാല്‍ ഓഗസ്റ്റ് എട്ടിന് നടക്കുന്ന ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങില്‍ പങ്കെടുക്കും. താന്‍ ക്ഷണം സ്വീകരിച്ചതായി സാംസ്‌കാരിക മന്ത്രി എ.കെ ബാലനെ മോഹന്‍ലാല്‍ അറിയിച്ചു. ഇന്നലെയാണ് സര്‍ക്കാര്‍ മോഹന്‍ലാലിനെ ഔദ്യോഗികമായി ക്ഷണിച്ചത് . മോഹന്‍ലാലിനെ ക്ഷണിക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് എ.കെ ബാലന്‍ നേരത്തെ അറിയിച്ചിരുന്നു. അമ്മ എന്ന സംഘടനക്കും സിനിമാ രംഗത്തിനും സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങളില്‍ സന്തോഷം രേഖപ്പെടുത്തിയ ലാല്‍ ചടങ്ങിനെത്തുമെന്ന് മന്ത്രിക്ക് ഉറപ്പു നല്‍കി.

മോഹന്‍ലാലിനെ ചടങ്ങിന് ക്ഷണിക്കരുതെന്ന് കാണിച്ച് ആരും നിവേദനം നല്‍കിയിട്ടില്ലെന്നും മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. മോഹന്‍ലാല്‍ പങ്കെടുത്താല്‍ ചടങ്ങിന്റെ ശോഭ കുറയുമെന്ന വാദത്തിന് യുക്തിയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നേരത്തെ, ചടങ്ങില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് 107 സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒപ്പിട്ട കത്തു സര്‍ക്കാരിന് നല്‍കിയത് വിവാദമായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത നിരസിച്ച് ഏതാനും ചലച്ചിത്ര പ്രവര്‍ത്തകര്‍ രംഗത്തു വന്നിരുന്നു. ഇതിനെ തുടര്‍ന്ന് മോഹന്‍ലാലിനെ പിന്തുണച്ചുകൊണ്ട് വിവിധ ചലച്ചിത്ര സംഘടനകള്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്കിയിരുന്നു.

Comments are closed.