DCBOOKS
Malayalam News Literature Website

സമ്പൂര്‍ണ ബജറ്റ്..?

സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങി നരേന്ദ്രമോദി സര്‍ക്കാര്‍. ധനകാര്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. സാധാരണ തെരഞ്ഞെടുപ്പ് നടക്കുന്ന വര്‍ഷങ്ങളില്‍ വോട്ട് ഓണ്‍ അക്കൗണ്ടായാണ് ബജറ്റ് അവതരിപ്പിക്കാറുള്ളത്.ഇതില്‍ നിന്ന് വ്യത്യസ്തമായി ഇക്കുറി പൂര്‍ണ ബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരണം. ഇതിന് മുന്നോടിയായി ബജറ്റ് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിവിധ മന്ത്രാലയങ്ങളോട് ധനമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. നവംബര്‍ 30ന് മുമ്പ് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നാണ് ധനമന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്.

Comments are closed.