മോഡലിന്റെ മൃതദേഹം ബാഗിനുള്ളില്‍ ഉപേക്ഷിച്ച സംഭവം; സുഹൃത്ത് പിടിയില്‍
മുംബൈ: പരസ്യചിത്രങ്ങളിലെ മോഡലായി അഭിനയിക്കുന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം ബാഗിനുള്ളിലാക്കി വഴിയരികില്‍ ഉപേക്ഷിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. രാജസ്ഥാന്‍ സ്വദേശി മാനസി ദീക്ഷിതിനെ(20) കൊലപ്പെടുത്തിയ സംഭവത്തില്‍ അന്ധേരി സ്വദേശി മുസമില്‍ സെയ്ദാണ് അറസ്റ്റിലായത്.
ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ട സെയ്ദിനെ കാണാന്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് മാനസി അന്ധേരിയിലെ ഫ്ളാറ്റിലെത്തുന്നത്. സംസാരത്തിനിടെ ഇരുവരും തമ്മിലുണ്ടായ കലഹത്തിനൊടുവില്‍ സെയ്ദ് മാനസിയുടെ തലയില്‍ ചുറ്റിക കൊണ്ടടിച്ചു. അതിനു ശേഷം കഴുത്തില്‍ കയര്‍ മുറുക്കി മരണം ഉറപ്പാക്കി. മൃതദേഹം സ്യൂട്ട് കെയ്‌സിലാക്കി ടാക്‌സിയില്‍ അന്ധേരിയില്‍ നിന്ന് മലാഡിലെത്തിച്ച ശേഷം മൈന്‍ഡ് സ്‌പെയ്‌സില്‍ ഉപേക്ഷിക്കുകയായിരുന്നു. അതിനു ശേഷം ഓട്ടോറിക്ഷയില്‍ കയറിപ്പോയി. സംശയം തോന്നിയ ടാക്‌സി ഡ്രൈവറാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് സെയ്ദിനെ പിടികൂടുകയായിരുന്നു. സെയ്ദ് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
Comments are closed.