‘ മോബിഡിക് ‘ ലോകസാഹിത്യത്തിലെ ഇതിഹാസ നോവൽ
ഹെർമൻ മെൽവിലിന്റെ’ മോബിഡിക് ‘ എന്ന ക്ലാസിക് നോവൽ വായിച്ചവരാരും മോബിഡിക്കിനെ മറക്കില്ല. ലോകചരിത്രത്തിലെ ഏറ്റവും മഹത്തായ കൃതികളിൽ ഒന്നായ ‘മോബിഡികി’ ന്റെ മലയാള പരിഭാഷ ഡി സി ബുക്സ് പുറത്തിറക്കി. പുസ്തകത്തിന്റെ ആദ്യപതിപ്പാണ് ഇപ്പോൾ വില്പനയിലുള്ളത്. ഡി സി ബുക്‌സ് ഓൺലൈൻ സ്റ്റോറിലൂടെയും ഡി സി / കറന്റ് ബുക്‌സ് സ്റ്റോറിലൂടെയും കോപ്പികൾ ഇപ്പോൾ വായനക്കാർക്ക് സ്വന്തമാക്കാം.
മഹത്തായ ഒരു അമേരിക്കൻ നോവലും വിശ്വസാഹിത്യത്തിലെ തന്നെ എണ്ണപ്പെട്ട കൃതികളിലൊന്നുമായി വിലയിരുത്തപ്പെടുന്ന നോവലാണ് ‘മോബിഡിക്‘. ആഹാബ് എന്നയാൾ കപ്പിത്താനായിരുന്ന പെക്വോഡ് എന്ന തിമിംഗലവേട്ടക്കപ്പലിലെ നാവികനായിരുന്ന ഇസ്മായേൽ എന്നയാളുടെ സാഹസങ്ങളുടേയും സഞ്ചാരങ്ങളുടേയും കഥയാണ് ഈ നോവൽ. “എന്നെ ഇഷ്മായേൽ എന്ന് വിളിച്ചോളൂ.” ഈ വാക്കുകളിലൂടെ തുടങ്ങുകയാണ് ലോകത്തിനെ പിടിമുറുക്കിയ കടൽ യാത്രകളിൽ ഒന്ന്. ഹെർമൻ മെൽവിലിന്റെ മഹത്തായ അമേരിക്കൻ നോവലിന്റെ കേന്ദ്രം ശക്തവും അവ്യക്തവുമായ കടൽ ആണ്. ഒപ്പം, തന്നെ ഒറ്റക്കാലുള്ള വികൃതരൂപമാക്കിയ വെളുത്ത തിമിംഗലത്തിനെതിരെ പ്രതികാരം ചെയ്യാൻ നിൽക്കുന്ന ക്യാപ്റ്റൻ ആഹാബും.
19-ാമത്തെ വയസ്സിൽ കപ്പൽവേലക്കാരനായി ജോലി തുടങ്ങിയ ഒരു സമ്പൂർണ്ണ സാഹസികനായ ഹെർമൻ മെൽവിൽ കടൽയാത്രകളെക്കുറിച്ച് ദീർഘമായി എഴുതി. തിമിംഗലവേട്ടയ്ക്കിടയിലുള്ള മെൽവിലിന്റെ സ്വന്തം അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ടൈപ്പി എന്ന യാത്രാവിവരണ നോവൽ. നോവലുകളും കവിതകളും അടക്കം ഒട്ടേറെ പുസ്തകങ്ങൾ എഴുതിയിട്ടുണ്ടെങ്കിലും അദ്ദേഹം ഓർമിക്കപ്പെടുന്നത് മോബി ഡിക്കിന്റെ എഴുത്തുകാരനായാണ്.
Comments are closed.