വൈദ്യുതിയില്ലാതെ മൊബൈൽ ഫോൺ ചാർജ് ചെയ്യാം
പ്രളയ ബാധിത മേഖലയിൽ നിരവധിയാളുകളാണ് കുടുങ്ങി കിടക്കുന്നത്. സാഹചര്യം പ്രതികൂലമായതിനാൽ രക്ഷാ പ്രവർത്തകർക്ക് അതിവേഗം തേടിയെത്തുന്നതിന് സാധിക്കുന്നില്ല. കുടുങ്ങി കിടക്കുന്നവർക്ക് ബന്ധപ്പെടണമെന്നു വിചിരിച്ചാൽത്തന്നെ ഫോണുകൾക്ക് ചാർജ് ഇല്ലാത്ത അവസ്ഥയിലുമാണ്. അതിനാൽ അടിയന്തര ഘട്ടത്തിൽ മൊബൈൽ ഫോൺചാർജ് ചെയ്യാൻ ഈ രീതി സ്വീകരിക്കാവുന്നതാണ്. വീട്ടിൽ ഉള്ള വസ്തുക്കൾ ഉപയോഗിച്ചു തന്നെ ഇത് സാധ്യമാകും.
1. കയ്യിൽ ഉള്ള കേബിൾ ചാർജറിൽ കുത്തുന്ന പിന്നിന് മുന്നിലുള്ള വയർ പല്ലു കൊണ്ടു കടിച്ചു മുറിക്കുക
2. അങ്ങനെ കീറിയാൽ മുകളിലെ ചിത്രത്തിൽ കാണുന്നതുപോലെ 4 ചെറിയ വയർ ഉണ്ടാകും.
3. അതിലെ ചുവപ്പും കറപ്പു വയർ എടുത്തു അതിന്റെ മുകളിൽ ഉള്ള പ്‌ളാസ്റ്റിക് ആവരണം കളയുക .
4. ടിവി റിമോട്ടിലേ രണ്ടു ബാറ്ററിയും ക്ലോക്കിലെ ഒരു ബാറ്ററിയും എടുക്കുക.
5. ബാറ്ററിയുടെ കൂർത്ത ഭാഗം അടുത്ത ബാറ്ററിയുടെ മുട്ടിൽ മുട്ടുന്ന പോലെ ഒരു പേപ്പറിൽ ചുരുട്ടി എടുക്കുക , അതായത് ഒന്നിന് പുറകെ ഒന്നു വെച്ചു മൂന്നു ബാറ്ററി ചുരുട്ടി എടുക്കുക , ഇപ്പോൾ അതൊരു വടിപോലെ ഉണ്ടാകും.
6. അതിന്റെ ഒരറ്റത്തു ബാറ്ററിയുടേ കൂർത്ത അഗ്രം ഉണ്ടാവും അതിൽ ചുവന്ന വയർ മുട്ടിക്കുക , താഴെ ഭാഗത്തു കറുത്ത വയറും മുട്ടിക്കുക.
7. ഇപ്പോൾ മൊബൈൽ ചാർജ് ചെയ്തു തുടങ്ങുന്നത് കാണാം
8. ഈ രീതിയിൽ ഒരു പത്തു മിനിറ്റ് പിടിച്ചാൽ 20 ശതമാനം ചാർജ് മൊബൈലിൽ കേറുന്നതാണ്.
9. ബാറ്ററിയുടെ കൂർത്ത ഭാഗത്തു ചുവപ്പ് വയർ തന്നെ ആണ് മുട്ടിച്ചതെന്ന് ഉറപ്പ് വരുത്തുക.
Comments are closed.