സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം; പുസ്തകം നിരോധിച്ചിട്ടില്ല
കോട്ടയം: ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച സിസ്റ്റര്‍ ലൂസി കളപ്പുരയുടെ കര്‍ത്താവിന്റെ നാമത്തില്‍ എന്ന ആത്മകഥയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം. പുസ്തകം നിരോധിച്ചുവെന്നും കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടെന്നും ചൂണ്ടിക്കാട്ടിയാണ് വ്യാജപ്രചാരണം. എന്നാല്‍ പുസ്തകം നിരോധിക്കുകയോ കണ്ടുകെട്ടുകയോ ചെയ്യുന്നതിന് കോടതി നിര്‍ദ്ദേശമില്ല.
സമുദായത്തിനുള്ളിലെ അധികാരദുര്‍വിനിയോഗത്തിനെതിരെയും
ലൈംഗിക അരാജകത്വത്തെയും പൗരോഹിത്യമേധാവിത്വത്തെയും അഴിമതിയെയും തുറന്നെതിര്‍ത്തുകൊണ്ട് സമരം ചെയ്ത് നവീകരണത്തിനു വഴിതുറക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്ന സിസ്റ്റര്‍ ലൂസി കളപ്പുര അവരുടെ സന്യാസജീവിതാനുഭവങ്ങള്‍ തുറന്നെഴുതുകയാണ് കര്‍ത്താവിന്റെ നാമത്തില്‍ എന്ന ആത്മകഥയിലൂടെ. ഇരുട്ടുനിറഞ്ഞ മുറിയില്‍ ഉള്‍വലിഞ്ഞ് മതത്തിനുള്ളിലെ പൗരോഹിത്യ പുരുഷാധികാരത്തിനുമുന്നില്‍ ശരീരവും ആത്മാഭിമാനവും അടിയറവു വയ്ക്കുന്നതല്ല തന്റെ ആദ്ധ്യാത്മികതയെന്ന് ഈ ആത്മകഥനം ഉറക്കെ പ്രഖ്യാപിക്കുന്നു. ഡിസംബര്‍ ആദ്യവാരം പുറത്തിറങ്ങിയ കര്‍ത്താവിന്റെ നാമത്തിലിനെതിരെ വിവിധ കോണുകളില്‍നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു.
കേരളത്തിലെ എല്ലാ ഡി സി ബുക്‌സ്- കറന്റ് ബുക്‌സ് ശാഖകളിലും കര്‍ത്താവിന്റെ നാമത്തില്‍ ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.
ഡി സി ബുക്‌സ് ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോറില്‍നിന്നും പുസ്തകം വാങ്ങുന്നതിനായി സന്ദര്‍ശിക്കുക
Comments are closed.