DCBOOKS
Malayalam News Literature Website

കേരള ലളിതകലാ അക്കാദമിയുടെ പുതിയ ആര്‍ട്ട് ഗ്യാലറി ഇന്ന് മന്ത്രി എ.കെ ബാലന്‍ കോട്ടയത്തിന് സമര്‍പ്പിക്കും

Kerala Lalitha Kala Akademi
Kerala Lalitha Kala Akademi

അക്ഷര നഗരിയായ കോട്ടയത്ത് കേരള ലളിതകലാ അക്കാദമിയുടെ അത്യാധുനിക ആര്‍ട്ട് ഗ്യാലറി ഒരുങ്ങി. ഇന്ന്  (2020 ഒക്ടോബര്‍ 27) മന്ത്രി എ.കെ ബാലന്‍ ആര്‍ട്ട് ഗ്യാലറി കോട്ടയത്തിന് സമര്‍പ്പിക്കും. വൈകുന്നേരം 4 മണിക്ക് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ കെ.എ ഫ്രാന്‍സിസ്, രവി ഡിസി എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളാകും. കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, സെക്രട്ടറി പി.വി ബാലന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് കോട്ടയത്തെ പ്രശസ്തരായ 27 ചിത്രകാരന്മാര്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം നടക്കും. ടി ആര്‍ ഉദയകുമാര്‍ ക്യൂറേറ്ററാകും.

ഡിസി കിഴക്കെമുറി മ്യൂസിയം സ്ഥിതിചെയ്യുന്ന ഡിസി കിഴക്കെമുറിയിടം ഹെറിട്ടേജ് ബുക്ക് ഷോപ്പ് കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ആര്‍ട്ട് ഗ്യലറി പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇന്ത്യയിലെ ശ്രദ്ധേയ ഗ്യാലറികളിലൊന്നായ എറണാകുളം ദര്‍ബാര്‍ഹാള്‍ കലാകേന്ദ്രത്തിന്റെ മാതൃകയില്‍ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കത്തക്ക രീതിയിലാണ് ഗ്യാലറി സജ്ജീകരിക്കുന്നത്.

കാഴ്ചയുടെ അവശ്യഘടകമായ ആര്‍ട്ട് ഗ്യാലറികള്‍ ഉയര്‍ന്ന നിലവാരത്തോടെ സ്ഥാപിക്കാന്‍ സാധിക്കുന്നതിലൂടെ ദൃശ്യകലാ സംസ്‌കാരത്തെ പരിപോഷിപ്പിക്കുവാന്‍ കഴിയും എന്നതാണ് അക്കാദമി ലക്ഷ്യമിടുന്നത്.

 

Comments are closed.