യാത്രയ്ക്കിടയിലും പുസ്തകം കൈയ്യിലെടുത്തോളൂ, ഇനി തെരുവുകളില്‍ നിന്ന്!
സഞ്ചരിക്കുന്ന ഭക്ഷണ ശാലകളും സൂപ്പര്‍മാര്‍ക്കറ്റുകളുമൊക്കെ ഇന്ന് ധാരാളമുണ്ട്. അതേ പോലെ പുസ്‌ക പ്രേമികള്‍ക്കായി ഇതാ ഒരു സന്തോഷ വാര്‍ത്ത. യാത്രക്കാര്‍ക്ക് സഞ്ചരിക്കുന്നതിനിടെ ആവശ്യാനുസരണം പുസ്തകങ്ങള്‍ എടുത്ത് വായിക്കുന്നതിനായി മിസോറാമിലെ ഐസ്വാളിലാണ് തെരുവ് വായനശാലകള്‍ ആരംഭിച്ചിരിക്കുന്നത്. ‘മിനി റോഡ് സൈഡ് വായനശാലകള്‍’ എന്നാണ് ഇവ അറിയപ്പെടുന്നത്.
പൊതുജനങ്ങള്‍ക്കിടയില്‍ വായനാശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഇത്തരമൊരു ആശയത്തിന് പ്രാദേശിക ഭരണകൂടം രൂപം നല്‍കിയത്.
പരിപാടി ഇതോടകം തന്നെ വലിയ വിജയമായി മാറി.
പുസ്തകങ്ങള്‍ വായിക്കാനും സംഭാവന ചെയ്യാനും ഇവിടെ അവസരം ഉണ്ട്. ‘ഒരു പുസ്തകം എടുക്കൂ; ഒരു പുസ്തകം നിക്ഷേപിക്കൂ’ എന്നാണ് ഉദ്യമത്തിന്റെ മുദ്രാവാക്യം.
മിസോറാമില്‍ നിന്നുള്ള ഈ വാര്‍ത്ത ഇതോടകം സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ ചര്‍ച്ചയായി കഴിഞ്ഞു.
Comments are closed.