പോപ് ഇതിഹാസം മൈക്കിള്‍ ജാക്‌സന്റെ പിതാവ് ജോ ജാക്‌സണ്‍ അന്തരിച്ചു
പോപ് ഇതിഹാസതാരം മൈക്കിള്‍ ജാക്‌സന്റെ പിതാവ് ജോ ജാക്‌സണ്‍ (89) അന്തരിച്ചു. പാന്‍ക്രിയാസിന് അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് ലാസ് വേഗാസിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രാദേശിക സമയം ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. മരണം സ്ഥിരീകരിച്ച് കൊച്ചുമകന്‍ ടാജ് ജാക്‌സന്‍ ട്വീറ്റ് ചെയ്തു.
മൈക്കിള്‍ ജാക്‌സന്റെ ഒന്‍പതാം ചരമവാര്‍ഷികത്തിനു രണ്ട് ദിവസത്തിന് ശേഷമാണ് ജോയുടെ മരണം. 2009 ജൂണ്‍ 25-നായിരുന്നു മൈക്കിള്‍ ജാക്‌സന്റെ വേര്‍പാട്.
1928-ല്‍ യുഎസിലെ ഫൗണ്ടന്‍ ഹില്ലിലായിരുന്നു ജോയുടെ ജനനം. മക്കളായ ജാക്കി, ടിറ്റോ, ജെര്‍മെയ്ന്‍, മാര്‍ലണ്‍, മൈക്കിള്‍ എന്നിവരെ ഉള്‍പ്പെടുത്തി 1965-ലാണ് അദ്ദേഹം ഒരു സംഗീതബാന്‍ഡ് ആരംഭിക്കുന്നത്. ഈ സംഗീതബാന്‍ഡിലൂടെയാണ് മൈക്കിള്‍ ജാക്‌സണ്‍ ലോകമറിയുന്ന പ്രതിഭയായി മാറിയത്. ജോയുടെ മകള്‍ ജാനറ്റും പ്രശസ്ത പോപ് ഗായികയും നടിയുമാണ്.
Comments are closed.