എം.എഫ് ഹുസൈന്റെ ചരമവാര്‍ഷികദിനം
ഇന്ത്യയിലെ പ്രശസ്തനായ ചിത്രകാരനായിരുന്നു എം.എഫ് ഹുസൈന്‍. 1915 സെപ്റ്റംബര്‍ 17-ന് പാന്തിപ്പൂരിലായിരുന്നു ജനനം. ഹുസൈന്‍ ഒരു ചിത്രകാരനായി അറിയപ്പെട്ടു തുടങ്ങിയത് 1940കളിലാണ്. 1952-ല്‍ സൂറിച്ചില്‍ അദ്ദേഹത്തിന്റെ ആദ്യത്തെ ഏകാംഗ ചിത്രപ്രദര്‍ശനം നടന്നു. പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹത്തിന്റെ സൃഷ്ടികള്‍ യൂറോപ്പിലും അമേരിക്കയിലും പരക്കെ അംഗീകാരം നേടി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം നേടുന്ന ചിത്രകാരനായിരുന്നു എം.എഫ് ഹുസൈന്‍.
1966-ല്‍ പത്മശ്രീയും 1973-ല്‍ പത്മഭൂഷണും 1991-ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1967-ല്‍ ചിത്രകാരന്റെ കണ്ണുകളിലൂടെ (Through the Eyes of a Painter) എന്ന ആദ്യ സിനിമ അദ്ദേഹം തന്നെ നിര്‍മ്മിച്ചു. ഈ ചിത്രം ബര്‍ലിന്‍ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുകയും മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ബേര്‍ (സ്വര്‍ണ്ണക്കരടി) പുരസ്‌കാരം കരസ്ഥമാക്കുകയും ചെയ്തു. 2010-ല്‍ എം.എഫ്. ഹുസൈന്‍ ഖത്തര്‍ പൗരത്വം സ്വീകരിച്ചു. 2011 ജൂണ്‍ 9-ന് ലണ്ടനില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
Comments are closed.