നൊബേല്‍ ജേതാവ് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന്റെ ഭാര്യ മെഴ്സിഡസ് ബാര്‍ച്ച അന്തരിച്ചു
മെക്‌സിക്കോ സിറ്റി ; വിഖ്യാത ലാറ്റിനമേരിക്കൻ എഴുത്തുകാരനും നൊബേൽ ജേതാവുമായ ഗബ്രിയേൽ ഗാർസിയ മാർക്കേസിന്റെ ഭാര്യ മെഴ്‌സിഡസ് ബാർച്ച (87) അന്തരിച്ചു. നീണ്ടകാലത്തെ പ്രണയത്തിനു ശേഷം 1958-ലാണ് വിവാഹിതരായത്. 2014-ല്‍ മാര്‍ക്കേസിന്റെ മരണശേഷം ഗാബോ ഫൗണ്ടേഷന്റെ പ്രസിഡന്റ് പദവി വഹിച്ചുവരികയായിരുന്നു. 1981 മുതല്‍ മാര്‍ക്കേസിനൊപ്പം താമസിച്ച വീട്ടില്‍ ഞായറാഴ്ചയായിരുന്നു മരണം.
‘കോളറക്കാലത്തെ പ്രണയം’ സമര്‍പ്പിച്ചിട്ടുള്ളത് മെഴ്‌സിഡസിന് ആണ്. ‘ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍’ എന്ന നോവല്‍ പൂര്‍ത്തിയാക്കിയെങ്കിലും പ്രസാധകന് തപാലില്‍ അയച്ചുകൊടുക്കാന്‍ പണമില്ലാതെ വന്നപ്പോള്‍ പണയം വച്ച് തുക കണ്ടെത്തിയ ഭാര്യയെപ്പറ്റി ഗാബോ എഴുതിയിട്ടുണ്ട്. ഗബ്രിയേൽ ഗാർഷ്യ മാർക്കേസും മെഴ്സിഡസ് ബാർഷ പാർദോയും ലാറ്റിനമേരിക്കയുടെ പ്രിയദമ്പതികൾ ആയിരുന്നു. ഗാബോയുടെ സന്തത സഹചാരിയും പ്രിയ മിത്രവും മെഴ്സിഡസ് തന്നെയായിരുന്നു. സഹോദരൻ ജെയ്‌മി ഗാർഷ്യ മാർക്കേസ് അവരെ വിശേഷിപ്പിച്ചിരുന്നത് ഗാബോയുടെ ‘വലംകൈ’ എന്നായിരുന്നു.
സിനിമാ സംവിധായകനായ റോഡ്രിഗോ, ഡിസൈനറും എഡിറ്ററുമായ ഗൊണ്‍സാലോ എന്നിവരാണ് മക്കള്‍.
Comments are closed.