DCBOOKS
Malayalam News Literature Website

പെഗോഡ മരങ്ങള്‍ തേടിയ മനുഷ്യര്‍: ആര്‍.കെ. ബിജുരാജ്

മെയ് ലക്കം പച്ചക്കുതിരയില്‍

ഒരു കാലത്ത് മലയാളികളുടെ സ്വപ്ന സ്ഥലങ്ങളിലൊന്നായിരുന്നു ബര്‍മ്മ (ഇന്നത്തെ മ്യാന്‍മര്‍). ഇരുപതാം നൂറ്റാണ്ട് തുടങ്ങും മുമ്പ് നിരവധി പേര്‍ അങ്ങോട്ടേക്ക് തിരിച്ചു. മാസികയുടെ മുന്‍ ലക്കങ്ങളില്‍ എഴുതിയ ‘മലയാളിയുടെ കപ്പല്‍ യാത്രകള്‍’, ‘ഫിജിയിലെ കൂലിയടിമകള്‍’, ‘മലയാളിയുടെ സിലോണ്‍’എന്നീ ലേഖനങ്ങളുടെ തുടര്‍ച്ചയായി, മലയാളിയുടെ ബര്‍മ്മന്‍ പുറംവാസചരിത്രം അന്വേഷിക്കുകയാണ് ലേഖകന്‍

‘‘ഞാ​ൻ ഉ​ദ്യോ​ഗം രാ​ജി​വ​ച്ച് ബ​ർ​മ്മ​യി​ൽ പോ​കു​വാ​ൻ നി​ശ്ച​യി​ച്ചു. ബ​ർ​മ്മാ​യി​ൽ എ​ന്റെ ഒ​രു സ്നേ​ഹി​ത​ൻ അ​ന്നു​ണ്ടായി​രു​ന്നു. ശ്രീ ​മ​ങ്കു​ഴി പ​ത്മ​നാ​ഭ​ൻ, ഒ​രു ന​ല്ല വ്യ​വ​സാ​യ പ്ര​മു​ഖ​നാ​യി​രു​ന്നു അ​ന്ന് അ​ദ്ദേ​ഹം. അ​വി​ടെ അ​ങ്ങോ​ട്ടു ചെ​ല്ലാ​ൻ എ​ന്നെ അ​ദ്ദേ​ഹം പ്രോ​ത്സാഹി​പ്പി​ച്ചു. ശ്രീ ​ബാ​ല​കൃ​ഷ്ണ​ൻ ത​മ്പി എ​ന്റെ ഈ ​നി​ശ്ച​യ​ത്തെ പ​രി​ഹ​സിച്ചി​രു​ന്നു. അ​ദ്ദേ​ഹം അ​ന്നു പ​റ​ഞ്ഞി​രു​ന്ന​പോ​ലെ “പെഗോ​ഡാ മ​രം’ കു​ലു​ക്കുവാൻ Pachakuthira Digital Editionത​ന്നെ​യാ​യി​രു​ന്നു എ​ന്റെ പോ​ക്ക്, ബ​ർ​മ്മാ​യി​ൽ അ​ങ്ങ​നെ ഒ​രു മ​രം ഉ​ണ്ട​ത്രേ. അ​വി​ടെച്ചെ​ന്ന് അ​ത് ഒ​ന്നു കു​ലു​ക്കി​യാ​ൽ മ​തി, ആവശ്യമുള്ള പൊ​ൻ​പ​ഴം ഉ​തി​ർ​ന്നു​വീ​ഴു​മ​ത്രേ. അ​വ സം​ഭ​രി​ച്ചുകൊ​ണ്ടു തി​രി​ച്ചു​പോ​രേ​ണ്ട​േത​യു​ള്ളു. അ​തി​ശ​യോ​ക്തി​ക്ക് ഉ​ദാ​ഹ​ര​ണ​മാ​ണ് ഇ​തെ​ങ്കി​ലും കു​റ​ച്ചു പരമാർത്ഥം ഇ​തി​ൽ ഇ​ല്ലാ​തി​രു​ന്നി​ല്ല. വി​ദ്യാ​സ​മ്പ​ന്ന​രാ​യ യു​വാ​ക്ക​ൾ​ക്ക് ന​ല്ല ജീ​വി​ത​മാ​ർ​ഗ്ഗം തുറന്നിരു​ന്ന ഒരു സം​സ്ഥാ​ന​മാ​യി​രു​ന്നു. അ​ന്ന് ബ​ർ​മ്മ’’ (സി.കേശവൻ, ജീവിതസമരം, പേജ്​ 202).

മലയാളവർഷം 1098-ലോ മറ്റോ (അതായത്​ 1923-നോടടുപ്പിച്ച്​) ആവണം, പിന്നീട്​ തിരു–കൊച്ചി മുഖ്യമന്ത്രിയായ സി.കേശവൻ ബർമ്മയിലേക്കുതിരിച്ചത്​. അവിടെ തങ്ങിയ നാളുകളിൽ സി.കേശവന്​ മുന്നിൽ ​’പെഗോഡാ മരം’ കുലുങ്ങിയില്ല എന്നത്​ സത്യം. പക്ഷേ, അങ്ങനെയായിരുന്നില്ല മറ്റുള്ളവർക്ക്​. ഏതാണ്ട്​ ഏഴ്​ പതിറ്റാണ്ടോടെ (1890–1960) മലയാളികളുടെയും ‘പെഗോഡാ’ മരമായിരുന്നു ബർമ്മ. ഇന്നത്തെ ഗൾഫ്​ പോലെ, പഴയ മലയയും സിലോണുംപോലെ, പേർഷ്യപോലെ പുറംവാസത്തി​ന്റെ ആഡംബര നാടായിരുന്നു ബർമ്മ. ബർമ്മയിൽനിന്ന് ലഭിച്ച പണംകൊണ്ടാണ്​ പലരും ഇവിടെ വീടും മെച്ചപ്പെട്ട സാഹചര്യവും പടുത്തുയർത്തിയത്​. പ​േക്ഷ, പെട്ടെന്നുതന്നെ അക്കാലം കടന്നുപോയി. മലയാളികളെ ഇന്ന്​ ബർമ്മ ഒട്ടും മാടിവിളിക്കുന്നില്ല. അങ്ങോട്ട്​ വിനോദയാത്രയ്ക്കല്ലാ​െത തൊഴിലിടമായോ, ഭാഗ്യപരീക്ഷണത്തി​ന്റെ സ്ഥലമായോ കേരളത്തിലുള്ളവർ കാണുന്നില്ല എന്നതാണ്​ സത്യം. സാധ്യതകൾ മറ്റിടങ്ങളിൽ തുറന്നു കിടക്കുമ്പോൾ പഴയ ലാവണം തേടിപ്പോകേണ്ടതില്ലല്ലോ.

ബര്‍മയിലേക്കുള്ള ഒഴുക്ക്‌

ബ്രിട്ട​ന്റെ അധീനതയിലാകുന്നതിന്​ മുമ്പേ ലോവർ ബർമയിൽ കച്ചവട–വ്യാപാര താത്പര്യങ്ങളുമായി ഇന്ത്യക്കാർ എത്തിയിരുന്നു. എന്നാൽ ബ്രിട്ടീഷ്​ കൊളോണിയലിസവും അതി​ന്റെ ചൂഷണ–വികസന താൽപര്യവുമാണ്​ മലബാറിൽനിന്നടക്കം നൂറുകണക്കിന്​ മലയാളികളെ അങ്ങോട്ട്​ എത്തിക്കുന്നത്​. ആറു പതിറ്റാണ്ട്​ നീണ്ട പിടിച്ചടക്കൽ പ്രക്രിയയിലൂടെ ബർമ്മയെ 19-ാം നൂറ്റാണ്ടിന്റെ ഒടുവിൽ ബ്രിട്ടൻ പൂർണമായി കീഴ്​പ്പെടുത്തി. 1826-ൽ ഒന്നാം ആംഗ്ലോ-ബർമീസ് യുദ്ധം ബ്രിട്ടന്​ ചില നേട്ടങ്ങൾ നൽകി. അതോടെ അരാക്കൻ മേഖലയും അസമും വടക്കൻ പ്രവശ്യകളും ബ്രിട്ട​ന്റെ കൈയിലായി. 1852-ലെ രണ്ടാം ആംഗ്ലോ-ബർമീസ് യുദ്ധത്തിലൂടെ ലോവർ ബർമ്മയും ബ്രിട്ട​ന്റെ കീഴിലായി. മൂന്നാം ആംഗ്ലോ-ബർമീസ് യുദ്ധത്തി​ന്റെ അവസാനത്തിൽ 1886-ൽ ബർമ പൂർണമായും ബ്രിട്ട​ന്റെ കൈപ്പിടിയിൽ അമർന്നു. അതോടെ ബർമ്മയിലെ എല്ലാ പ്രദേശങ്ങളും 1886 ജനുവരി 1-ന് ബ്രിട്ടീഷ് ഇന്ത്യയുടെ പ്രവിശ്യയാക്കി.

പൂര്‍ണ്ണരൂപം 2024 മെയ് ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍ ലക്കം ലഭ്യമാണ്‌

ആർ കെ ബിജുരാജിന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.