DCBOOKS
Malayalam News Literature Website

യോകോ ഒഗാവയുടെ ‘മെമ്മറി പോലീസ്’ എസ് ഹരീഷ് പ്രകാശനം ചെയ്തു

യോകോ ഒഗാവയുടെ ‘മെമ്മറി പോലീസ് ‘ എന്ന നോവല്‍ എസ് ഹരീഷ് ഫേസ്ബുക്കിലൂടെ പ്രകാശനം ചെയ്തു. ഡി സി ബുക്‌സാണ് പ്രസാധകര്‍. ജാപ്പനീസ് സാഹിത്യത്തിൽ അസാധാരണ നോവലുകൾ പലതുമുണ്ട്. അക്കൂട്ടത്തിലെ ഏറ്റവും പുതിയ മുഖമാണ് മെമ്മറി പോലീസെന്നും ഇത് എല്ലാവരും വായിക്കേണ്ട പുസ്തകമാണെന്നും എസ് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ഭീതി മനുഷ്യന്റെ വിധിയാണ്. മനുഷ്യൻ പേടിച്ചരണ്ടാണ് ജീവിക്കുന്നത്-അജ്ഞാതമായതിനെ, അപരിചിതരെ, ഇരുട്ടിനെ അങ്ങനെയങ്ങനെ. ഭരണകൂടഭീകരതയുടെ ഇരകളാകപ്പെടുന്നവരുടെ ആത്മബോധത്തിന്റെ നിസ്സഹായത ഓരോ നിമിഷവും ഭയത്തോടെയല്ലാതെ നോക്കിക്കാണാനാകില്ല. അപ്രത്യക്ഷമാകൽ പതിവായിരിക്കുന്ന ഒരു ദ്വീപും മറവി വളരെ സ്വാഭാവികതയായി കണക്കാക്കുന്ന ദ്വീപുനിവാസികളുടെയും കഥ പറയുന്ന നോവലാണ് യോകോ ഒഗാവയുടെ ‘മെമ്മറി പൊലീസ്’. വിവർത്തനം: എസ്. ജയേഷ്.

Comments are closed.