DCBOOKS
Malayalam News Literature Website

ഓര്‍മ്മകളുടെ സുഗന്ധം പേറുന്ന കുറിപ്പുകള്‍

ഓര്‍മ്മകളുടെ നനുത്ത സുഗന്ധത്തോടെ ദീപാനിശാന്ത് എഴുതിയ കുറിപ്പുകള്‍. ഭൂതകാലക്കുളിരുകള്‍ തേടിയലഞ്ഞ, നനഞ്ഞുതീര്‍ത്ത മഴകളെ അനുഭവവേദ്യമാക്കി, ഓര്‍മ്മകളുടെ ഒറ്റമരത്തണുപ്പിലേക്ക് വായനക്കാരെ ആകര്‍ഷിച്ച, ഓര്‍മ്മകള്‍ സ്വപ്‌നത്തേക്കാള്‍ മനോഹരമാണെന്ന് ഓര്‍മ്മപ്പെടുത്തുന്ന ഹൃദ്യമായ കുറിപ്പുകള്‍. അനുഭവങ്ങള്‍ എത്ര തീവ്രമാണെങ്കിലും സ്വപ്‌നത്തിലെന്ന പോലെ കടന്നുപോകുന്ന ഒരു എഴുത്തുകാരിയെ ദീപാനിശാന്തില്‍ വായിക്കാം. വെയിലില്‍ മാത്രമല്ല, തീയിലും വാടാത്ത നിശ്ചയദാര്‍ഢ്യവും ധീരതയും ആ എഴുത്തുകള്‍ക്ക് പുതിയൊരു ചാരുത സമ്മാനിക്കുന്നു. ഇതിലെ ഭാഷ ലളിതവും തെളിമയുള്ളതുമാണ്. സാഹിത്യഭാഷയുടെ ചമത്കാരങ്ങളോ ധ്വനികളോ ഇല്ല. ഋജുവായി അവ നമ്മോട് സംവദിക്കുകയാണ്…

തന്റെ നിലപാടുതറ ഉറപ്പിച്ചുകൊണ്ട്, പ്രിയവും അപ്രിയവും നോക്കാതെ കൃത്യമായ സാംസ്‌കാരിക ഇടപെടലുകള്‍ നടത്തുന്ന എഴുത്തുകാരിയാണ് ദീപാനിശാന്ത്. പൗരബോധത്തിലും നൈതികതയിലും ഉറച്ചുനിന്നുകൊണ്ട് സ്ഥൈര്യത്തോടെയും ധൈര്യത്തോടെയും തന്റെ ഓര്‍മ്മകളും ആശയങ്ങളും പങ്കുവെയ്ക്കുവാന്‍ ഈ എഴുത്തുകാരിക്കു കഴിയുന്നു. തൃശ്ശൂര്‍ ഭാഷയുടെ തനിമചോരാത്ത, വര്‍ത്തമാനങ്ങളിലൂടെയുള്ള ആഖ്യാനമാണ് ദീപയുടെ എഴുത്തുശൈലി. അതുകൊണ്ടുകൂടിയാണ് അവരുടെ ഓര്‍മ്മെയെഴുത്തുകള്‍ അത്രമേല്‍ ഹൃദയസ്പര്‍ശിയാകുന്നതും. ആലങ്കാരികതകളൊന്നുമില്ലാതെ സരസവും ലളിതവുമായ വാമൊഴി ശൈലിയിലൂടെയാണ് ദീപ തന്റെ അനുഭവങ്ങളുടെയും ഓര്‍മ്മകളുടെയും ചെപ്പ് തുറക്കുന്നത്.

ദീപാനിശാന്തിന്റെ കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍, നനഞ്ഞുതീര്‍ത്ത മഴകള്‍, ഒറ്റമരപ്പെയ്ത്ത് എന്നീ മൂന്നു കൃതികളും ഇപ്പോള്‍ ഒരുമിച്ച് ഡിസ്‌കൗണ്ടിലൂടെ വായനക്കാര്‍ക്ക് സ്വന്തമാക്കാം.

പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

 

Comments are closed.