DCBOOKS
Malayalam News Literature Website

ഹിറ്റ്‌ലറുടെ ആത്മകഥ ‘മെയ്ന്‍ കാംഫ്’

മാനവ ചരിത്രത്തില്‍ ഏറ്റവും കുപ്രസിദ്ധിയാര്‍ജ്ജിച്ച ഭരണാധികാരി അഡോള്‍ഫ് ഹിറ്റ്‌ലറുടെ ആത്മകഥയാണ് മെയ്ന്‍ കാംഫ്. കലയെയും മാനവികതയെയും സ്‌നേഹിച്ചിരുന്ന ചെറുപ്പക്കാരനില്‍ നിന്നും ലോകഗതിയെത്തന്നെ മാറ്റിമറിച്ച സ്വോച്ഛാധിപതിയായി വളര്‍ന്ന അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ പരിണാമത്തിന്റെ ഓരോ ഘട്ടങ്ങളും ഈ കൃതി വിശദമാക്കുന്നു.

രണ്ടാം ലോകമഹായുദ്ധ കാലത്ത് നൂറ് ലക്ഷം കോപ്പികളാണ് ജര്‍മ്മനിയില്‍ വിറ്റഴിഞ്ഞത്.വിവിധ ഭാഷകളിലായി ലക്ഷക്കണക്കിന് കോപ്പികള്‍ ഇന്നും ലോകമെമ്പാടും വില്‍ക്കപ്പെടുന്നു. വിവാദപരമായ ഈ ആത്മകഥയുടെ മനോഹരമായ വിവര്‍ത്തനം മൂന്നാം പതിപ്പില്‍ എത്തിയിരിക്കുന്നു. ഡോ. റ്റി. എസ്. ഗിരീഷ് കുമാറാണ് പുസ്തകത്തിന്റെ വിവര്‍ത്തനം നിര്‍വ്വഹിച്ചിരിക്കുന്നത്.

ഇരുപതാം നൂറ്റാണ്ടില്‍ മാനവരാശി നേരിട്ട മഹാദുരന്തമായിരുന്നു 1939 മുതല്‍ 1945 വരെ നീണ്ടുനിന്ന രണ്ടാം ലോകമഹായുദ്ധം. ഈ മഹാ ദുരന്തത്തിന്റെ കാരണക്കാരന്‍ ജര്‍മ്മനിയിലെ ജര്‍മ്മന്‍ നാഷണല്‍ സോഷ്യലിസ്റ്റുപാര്‍ട്ടിയുടെ അധിഷേധ്യനേതാവുമായ അഡോള്‍ഫ് ഹിറ്റ്‌ലറും. മുന്‍വിധികളോ അടിച്ചേല്‍പിക്കപ്പെട്ട വിശ്വാസപ്രമാണങ്ങളോ ഇല്ലാതെ ഈ ആത്മകഥ വായിക്കുന്ന ഏതൊരാള്‍ക്കും മനുഷ്യമനസ്സില്‍ അക്രമവാസന എങ്ങനെ നാമ്പെടുക്കുന്നു എന്നും അവയുടെ വേരുകള്‍ സമൂഹമാകെ പടരുന്നുവെന്നും അതില്‍നിന്നും ഉരിത്തിരിയുന്ന ഊര്‍ജ്ജം മാനവരാശിക്കാകമാനം വിനാശകരമായി ഭവിക്കുവെന്നും മനസ്സിലാക്കാന്‍ കഴിയും. അതു മനുഷ്യരാശിയുടെ വരുംകാല നന്മയ്ക്കും പുരോഗതിക്കും ഉതകുന്ന രീതിയില്‍ ഭവിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഇത്തരത്തില്‍ ഹിറ്റ്‌ലറുടെ ആത്മകഥ വ്യക്തികള്‍ക്കും സമൂഹത്തിനാകമാനവും ഒരു മുതല്‍കൂട്ടുതന്നെയാണ്.

Comments are closed.