ആദ്യപുസ്തകത്തിന്റെ 2000 കോപ്പികള്‍ സ്‌കൂളുകള്‍ക്കും ലൈബ്രറികള്‍ക്കും സംഭാവന ചെയ്യാനൊരുങ്ങി മേഗന്‍ മെര്‍ക്കല്‍
വെള്ളിത്തിരയിലെ മോഡലായും നിർമാതാവായും തിളങ്ങിയ മേഗൻ മെര്‍ക്കല്‍ എഴുത്തുകാരി എന്ന പട്ടം കൂടി എടുത്തണിയുന്നുവെന്ന വാര്‍ത്ത ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ മേഗന്‍ മെര്‍ക്കലിന്റെ പ്രഥമപുസ്തകമായ ‘ദ ബെഞ്ചി’ന്റെ രണ്ടായിരം കോപ്പികള്‍ തന്റെ നാട്ടിലെ സ്‌കൂളുകള്‍ക്കും ലൈബ്രറികള്‍ക്കും സംഭാവന ചെയ്യാനൊരുങ്ങുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ബാലസാഹിത്യരചനയായ ‘ദ ബെഞ്ച്’ പരമാവധി കുട്ടികളിലേക്കെത്തിക്കുക എന്നതാണ് തന്റെ ദൗത്യമെന്ന് മേഗന്‍ മെര്‍ക്കല്‍ വിശദമാക്കി.
മകൻ ആർച്ചിയും പിതാവ് ഹാരിയും തമ്മിലുള്ള അഗാധമായ ബന്ധത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടുകൊണ്ട് എഴുതിയ ദ ബെഞ്ച് എന്ന പുസ്തകത്തിലൂടെ ബാലസാഹിത്യകാരി എന്ന പദവിയിലേക്ക് നടന്നുകയറുകയാണ് മേഗൻ.
Comments are closed.